ബംഗളൂരു: തുടർതോൽവികൾക്കൊടുവിൽ ബംഗളൂരു എഫ്.സി കോച്ച് കാർലസ് കഡ്രാട്ടിനെ മാനേജ്മെൻറ് പുറത്താക്കി. പകരം, റിസർവ് ടീം കോച്ച് നൗഷാദ് മൂസ നീലപ്പടയെ പരിശീലിപ്പിക്കും. മുംബൈക്കെതിരായ മത്സരം ഉൾപ്പെടെ ടീം തുടർച്ചയായി മൂന്നു മത്സരങ്ങളിൽ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്മെൻറിെൻറ തീരുമാനം. 12 പോയൻറുള്ള ബംഗളൂരു നിലവിൽ അഞ്ചാം സ്ഥാനത്താണ്.
കാർലസ് കഡ്രാട്ടുമായുള്ള ചർച്ചക്കൊടുവിലാണ് തീരുമാനമെന്ന് ബംഗളൂരു എഫ്.സി മാനേജ്മെൻറ് അറിയിച്ചു. അഞ്ചു വർഷത്തോളമായി കഡ്രാട്ട് ബംഗളൂരുവിനൊപ്പമുണ്ട്. ആൽബർട്ട് റോക്കയോടൊപ്പം അസിസ്റ്റൻറ് കോച്ചായി രണ്ടു വർഷവും (2016, 2017) പിന്നീട് മൂന്നു വർഷം മുഖ്യകോച്ചായും കഡ്രാട്ട് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.