ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ, യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾ ഇന്ന് കളത്തിൽ. തുടർച്ചയായി രണ്ടു മത്സരം ജയിച്ച് ഗ്രൂപ് 'ജി'യിൽ ലീഡുറപ്പിച്ച ബാഴ്സലോണക്ക് ഡൈനാമോ കിയവാണ് എതിരാളി. കോവിഡ് മുക്തനായി തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ
റൊണാൾഡോയുടെ വരവോടെ ഉണർന്ന യുവൻറസ് ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിനെ നേരിടും. കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തിൽ ബാഴ്സലോണയെ നേരിട്ട യുവൻറസ് തോൽവി വഴങ്ങിയിരുന്നു. കോവിഡ് മുക്തനായി തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ
ഞായറാഴ്ച സ്പെസ്യക്കെതിരെ ഇരട്ട ഗോൾ നേടിയാണ് വരവറിയിച്ചത്. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രണ്ടു കളിയിലും മികച്ച ജയം നേടിയ യുനൈറ്റഡ് തുർക്കി ക്ലബായ ഇസ്തംബൂൾ ബാസക്സെഹിറിനെയും ചെൽസി റെന്നസിനെയും നേരിടും.
പാരിസ്: ചാമ്പ്യൻസ് ലീഗിൽ ജർമൻ ക്ലബ് ലൈപ്സിഷിനെ നേരിടാനുള്ള പി.എസ്.ജി ടീമിൽനിന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ ഒഴിവാക്കി.
കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പേശീവേദനയെ തുടർന്ന് കളംവിട്ട താരത്തിന് വിശ്രമം ആവശ്യമായതിനാലാണ് ജർമൻ ട്രിപ്പിൽനിന്ന് ഒഴിവാക്കിയതെന്ന് കോച്ച് തോമസ് ടുച്ചെൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.