വിജയക്കുതിപ്പ് തുടർന്ന് ബയേൺ ക്വാർട്ടറിലേക്ക്

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം മത്സരവും ജയിച്ച് ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ കുതിപ്പ്. വിക്ടോറിയ പ്ലസനെ രണ്ടിനെതിരെ നാല് ഗോളിന് കീഴടക്കിയ അവർ അവസാന പതിനാറിലേക്ക് മുന്നേറുകയും ചെയ്തു. നാല്​ ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് വിക്ടോറിയ രണ്ട് ഗോൾ മടക്കിയത്.

ബയേണിനായി ലിയോൺ ഗോരട്സ്ക ഇരട്ട ഗോൾ നേടി. 25, 35 മിനിറ്റുകളിലായിരുന്നു ഗോളുകൾ. പത്താം മിനിറ്റിൽ സൂപ്പർ താരം സാദിയോ മാനെയിലൂടെ ഗോൾവേട്ട തുടങ്ങിയ ബയേണിനായി തോമസ് മുള്ളർ 14ാം മിനിറ്റിലും വലകുലുക്കി. ആദം വിൽകനോവ, ജാൻ ക്ലിമ​ന്റ് എന്നിവരാണ് വിക്ടോറിയക്കായി ഗോൾ നേടിയത്.

ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ ജയങ്ങളുടെ തങ്ങളുടെ തന്നെ റെക്കോഡ് ബയേൺ പുതുക്കി. തുടർച്ചയായ പത്ത് ജയമെന്ന റെക്കോഡാണ് 11 ആയി പുതുക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ 13 ഗോളുകളാണ് ബയേൺ എതിർ ടീമുകളുടെ വലയിൽ അടിച്ചുകയറ്റിയത്. തിരിച്ചുവാങ്ങിയത് ആകെ രണ്ട് ഗോളുകൾ മാത്രമാണ്. അതും ഇന്നലത്തെ മത്സരത്തിൽ. ഇതുവരെ ഏഴ് വ്യത്യസ്ത കളിക്കാരാണ് ബയേണിനായി ഗോളടിച്ചത്. നാല് ഗോൾ നേടിയ ലിറോയ് സാനെയാണ് ടീമിന്റെ ടോപ് സ്കോറർ.

ഗ്രൂപ്പിൽ നാലു മത്സരങ്ങളും ജയിച്ച് ബയേൺ 12 പോയന്റുമായി ബഹുദൂരം മുന്നിലാണ്. ഇന്റർമിലാന് ഏഴ് പോയന്റുണ്ട്. നാല് പോയന്റ് മാത്രമുള്ള ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്. അവസാന സ്ഥാനത്തുള്ള വിക്ടോറിയ പ്ലസന് പോയന്റൊന്നുമില്ല.

Tags:    
News Summary - Champions League: Bayern enters to quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.