യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ് ഘട്ടത്തിലെ മൂന്നാം മത്സരദിനത്തിൽ നിലവിലെ ജേതാക്കളായ ചെൽസി, കരുത്തരായ ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ബാഴ്സലോണ, യുവൻറസ് തുടങ്ങിയ വമ്പൻ ടീമുകൾ ഇന്നിറങ്ങും.
ഗ്രൂപ്പ് ഇ
ആറു പോയൻറുമായി മുന്നിലുള്ള ബയേൺ മ്യൂണികും നാലു പോയൻറുമായി രണ്ടാമതുള്ള ബെൻഫികയും തമ്മിലാണ് കളി. അതേസമയം, ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബാഴ്സലോണക്കിന്ന് നിർണായക മത്സരമാണ്. ഒരു പോയൻറുള്ള ഡൈനാമോ കീവുമായാണ് പോരാട്ടം.
ഗ്രൂപ്പ് എഫ്
നാലു പോയൻറുമായി അത്ലാൻറയാണ് മുന്നിൽ. യങ് ബോയ്സിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും മൂന്നു പോയൻറ് വീതമുണ്ട്. വിയ്യാറായലിന് ഒരു പോയൻറും. യുനൈറ്റഡിന് അത്ലാൻറയാണ് എതിരാളി. യങ് ബോയ്സ് വിയ്യാറയലിനെ നേരിടും.
ഗ്രൂപ്പ് ജി
നാലു പോയൻറുമായി മുന്നിലുള്ള ആർ.ബി സാൽസ്ബർഗ് രണ്ടു പോയൻറുള്ള വോൾഫ്സ്ബർഗിനെ നേരിടുേമ്പാൾ സെവിയ്യക്ക് (രണ്ട്) ലില്ലെയാണ് (ഒന്ന്) എതിരാളി.
ഗ്രൂപ്പ് എച്ച്
നിലവിലെ ജേതാക്കളായ ചെൽസി മൂന്നു പോയൻറുമായി രണ്ടാമതാണ്. അക്കൗണ്ട് തുറന്നിട്ടില്ലാത്ത മാൽമോയാണ് ഇന്ന് ചെൽസിയുടെ എതിരാളികൾ. ആറു പോയൻറുമായി തലപ്പത്തുള്ള യുവൻറസ് സെനിതിനെ (മൂന്ന്) നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.