യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ 2023-24 സീസണ്‍ പോരാട്ടങ്ങള്‍ക്കുള്ള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വ്യാഴാഴ്ച മൊണാകോയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്.
ഗ്രൂപ്പ് എയിലാണ് കടുത്ത പോരാട്ടം അരങ്ങേറുക. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും എ ഗ്രൂപ്പിലാണ്. ഡച്ച് ക്ലബായ കോപെൻഹാഗൻ എഫ്.സിയും തുർക്കിഷ് ക്ലബ് ഗലാറ്റസറേ എഫ്.സിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ, ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുനൈറ്റഡ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിലും പോരാട്ടം കനക്കും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിലാണ്. റയൽ മഡ്രിഡ് ഗ്രൂപ്പ് സിയിലും.
ഗ്രൂപ്പ എ: ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, കോപെൻഹാഗൻ, ഗലാറ്റസറേ
ഗ്രൂപ്പ് ബി: സെവ്വിയ, ആഴ്സണൽ, പി.എസ്.വി, ലെൻസ്
ഗ്രൂപ്പ് സി: നാപ്പോളി, റയൽ മഡ്രിഡ്, ബ്രാഗ, യൂനിയൻ ബെർലിൻ
ഗ്രൂപ്പ് ഡി: ബെൻഫിക, ഇന്റർ മിലാൻ, റയൽ സോസിഡാഡ്, സാൽസ്ബർഗ് എഫ്.സി
ഗ്രൂപ്പ് ഇ: അത്ലറ്റികോ മഡ്രിഡ്, ലാസിയോ, സെൽറ്റിക്, ഫെയ്നൂർദ് എഫ്.സി
ഗ്രൂപ്പ് എഫ്: പി.എസ്.ജി, ബൊറൂസിയ ഡോർട്ട്മുണ്ട്, എ.സി മിലാൻ, ന്യൂ കാസിൽ യുനൈറ്റഡ്
ഗ്രൂപ്പ് ജി: മാഞ്ചസ്റ്റർ സിറ്റി, ലെപ്സിഗ്, യങ് ബോയ്സ്, സെവന സെവസ്ദ
ഗ്രൂപ്പ് എച്ച്: ബാഴ്സലോണ, പോർട്ടോ, ഷാക്താർ ഡോണെറ്റ്സ്ക്, ആന്റ്വെർപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.