മിലാൻ/സാൽസ്ബർഗ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ ലിവർപൂളിന് ജയം. ഇന്റർമിലാനെ 2-0ത്തിനാണ് യുർഗൻ ക്ലോപിന്റെ ടീം തോൽപിച്ചത്.
അതേസമയം, കരുത്തരായ ബയേൺ മ്യൂണിക് സമനിലയിൽ കുടുങ്ങി. ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗാണ് ബയേണിനെ 1-1ന് തളച്ചത്.
ഇന്ററിന്റെ തട്ടകമായ സാൻസിറോയിൽ അവസാന കാൽമണിക്കൂറിലായിരുന്നു ലിവർപൂളിന്റെ ഗോളുകൾ. റോബർട്ടോ ഫിർമിനോ (75), മുഹമ്മദ് സലാഹ് (83) എന്നിവരായിരുന്നു സ്കോറർമാർ.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിൽനിന്നശേഷം അവസാനഘട്ടത്തിൽ സ്കോർ ചെയ്താണ് ബയേൺ സാൽസ്ബർഗിനെതിരെ സമനിലയുമായി രക്ഷപ്പെട്ടത്. 21-ാം മിനിറ്റിൽ ചുക്വുബുയ്കെ അഡാമു സാൽസ്ബർഗിനെ മുന്നിലെത്തിച്ചപ്പോൾ കിങ്സ്ലി കോമാനാണ് ഇഞ്ചുറി സമയത്ത് ബയേൺ ഒപ്പംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.