ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പിനായുള്ള നറുക്കെടുപ്പ് വീണ്ടും നടന്നു. മെസ്സിയുടെ നേതൃത്വത്തിലുള്ള പി.എസ്.ജി റയൽ മാഡ്രിഡിനെ നേരിടും. ആദ്യം നടന്ന നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡും പി.എസ്.ജിയും തമ്മിലായിരുന്നു പോര്. എന്നാൽ, യുവേഫയുടെ ഭാഗത്ത് പിഴവ് സംഭവിച്ചതിനാൽ വീണ്ടും നറുക്കെടുക്കുകയായിരുന്നു.
ആദ്യ നറുക്കിനിടയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പേരെഴുതിയ ബാൾ പുറത്തുവെച്ച് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ എതിരാളികൾക്കായുള്ള നറുക്ക് നടത്തിയതാണ് പ്രശ്നമായത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് പി.എസ്.ജിയെ ലഭിച്ചതും അത്ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിചിനെ ലഭിച്ചതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ അംഗീകരിച്ചു.
പുതിയ ലൈനപ്പ്:
സാൾസ്ബർഗ് x ബയേൺ മ്യൂണിച്
സ്പോർട്ടിങ് x മാഞ്ചസ്റ്റർ സിറ്റി
ബെനിഫിക്ക x അജാക്സ്
ചെൽസി x ലില്ലി
അത്ലറ്റികോ മാഡ്രിഡ് x മാഞ്ചസ്റ്റർ യുനൈറ്റഡ്
വിയ്യ റയൽ x യുവന്‍റസ്
ഇന്‍റർമിലാൻ x ലിവർപൂൾ.
പി.എസ്.ജി x റയൽ മാഡ്രിഡ്
സെവിയ്യ x ഡൈനാമോ സാഗ്രബ്
അറ്റ്ലാന്റ x ഒളിമ്പ്യാകോസ്
ലെപ്സിഗ് x റയൽ സോസിഡാഡ്
ബാഴ്സലോണ x നാപോളി
സെനിത് x റയൽ ബെറ്റിസ്
ഡോർട്ട്മുണ്ട് x റേഞ്ചേഴ്സ്
ഷെരിഫ് x ബ്രാഗ
പോർടോ x ലാസിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.