മ്യൂണിക്/മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ബുധനാഴ്ച കരുത്തരുടെ പോരാട്ടങ്ങൾ. ബയേൺ മ്യൂണിക്കിനെ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനെ ബെൻഫികയും നേരിടും. ആറു തവണ ജേതാക്കളായ ബയേൺ മ്യൂണിക് മൂന്നു ഗോൾ പിറകിലാണിപ്പോൾ. ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ച സിറ്റി ജർമനിയിലെത്തിയിരിക്കുന്നത് സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ചാണ്.
ബയേണിനെ സംബന്ധിച്ച് സ്വന്തം മൈതാനത്ത് ചുരുങ്ങിയത് നാലു ഗോൾ വ്യത്യാസത്തിലെങ്കിലും സിറ്റിയെ തോൽപിച്ചാലേ പ്രതീക്ഷയുള്ളൂ. പോർചുഗീസ് ടീമായ ബെൻഫികക്ക് ഇറ്റലിയിൽ കാര്യങ്ങൾ കടുക്കും. തട്ടകത്തിൽ 0-2നാണ് ബെൻഫിക ഇന്റർ മിലാനോട് പരാജയം രുചിച്ചത്. അത് മറികടക്കുന്നൊരു ജയം അനിവാര്യം. 12 വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്റർ ക്വാർട്ടർ കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.