ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിലെ അവസാന ദിന മത്സരങ്ങൾ പൂർത്തിയായതോടെ പ്രീ ക്വാർട്ടർ ടീമുകളായി. സ്‍പെയിനിൽനിന്ന് നാലു ടീമുകൾ കളിച്ചതിൽ റയൽ മഡ്രിഡ് ഒഴികെ മൂവരും പുറത്തായപ്പോൾ ഇംഗ്ലണ്ട്, ജർമനി എന്നിവിടങ്ങളിൽനിന്ന് എല്ലാ ടീമുകളും നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ് എയിൽ അവസാന മത്സരം തോറ്റിട്ടും ലിവർപൂളിനെ കടന്ന് ഇറ്റാലിയൻ കരുത്തരായ നാപോളി ഒന്നാമന്മാരായി. ബുധനാഴ്ചത്തെ മത്സരങ്ങളിൽ റയൽ മഡ്രിഡ് ഗ്രൂപ് എഫിൽ ഒന്നാംസ്ഥാനം ഉറപ്പാക്കിയപ്പോൾ ലീപ്സിഷ് രണ്ടാമന്മാരായി നോക്കൗട്ട് ഘട്ടത്തിലെത്തി. ഗ്രൂപ് ഇയിൽ ആർ.ബി സാൽസ്ബർഗിനെ വീഴ്ത്തി എ.സി മിലാൻ ചെൽസിക്കൊപ്പം പ്രീക്വാർട്ടർ ഉറപ്പാക്കി.
കരുത്തരുടെ നേരങ്കങ്ങൾ കണ്ട ബുധനാഴ്ച റയൽ മഡ്രിഡ് 5-1ന് സെൽറ്റികിനെയും ലീപ്സിഷ് ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ഷാക്തറിനെയും വീഴ്ത്തി. ചെൽസി, എ.സി മിലാൻ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക, പി.എസ്.ജി ടീമുകളും ജയം കണ്ടു. സമനിലയിൽ പിരിഞ്ഞ ഡോർട്മുണ്ടും നോക്കൗട്ട് ഉറപ്പാക്കി.
അടുത്ത തിങ്കളാഴ്ചയാണ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ നിർണയിക്കുന്ന നറുക്കെടുപ്പ്. ഗ്രൂപ് ജേതാക്കൾ മറ്റു ഗ്രൂപുകളിലെ രണ്ടാമന്മാരുമായാകും അങ്കം കുറിക്കുക. ഗ്രൂപ് ചാമ്പ്യന്മാർ ടോപ് സീഡുകളായും രണ്ടാമന്മാർ സീഡ് ചെയ്യപ്പെടാത്തവരായും പരിഗണിക്കപ്പെട്ടാകും നറുക്കെടുപ്പ്. ഒരേ രാജ്യക്കാരായ ടീമുകൾ തമ്മിൽ ഈ ഘട്ടത്തിൽ മുഖാമുഖം വരില്ല. ഗ്രൂപ് ഘട്ടത്തിൽ കളിച്ച ടീമുകളും പരസ്പരം കളിക്കില്ല. ഗ്രൂപ് ജേതാക്കൾക്ക് ആദ്യം എവേ മത്സരവും രണ്ടാം സ്ഥാനക്കാർക്ക് സ്വന്തം മൈതാനത്തുമാകും. അടുത്ത വർഷം ഫെബ്രുവരി 14, 15, 21, 22 തീയതികളിലും മാർച്ച് 7, 8,14, 15നുമാണ് ,പ്രീക്വാർട്ടർ പോരാട്ടങ്ങൾ.മത്സരങ്ങൾ.
സ്‍പെയിൻ: റയൽ മഡ്രിഡ്.
ഇംഗ്ലണ്ട്: ലിവർപൂൾ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി.
ഇറ്റലി: നാപോളി, ഇന്റർ മിലാൻ, എ.സി മിലാൻ.
ജർമനി: ബയേൺ മ്യൂണിക്, എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ട്, ആർ.ബി ലീപ്സിഷ്, ബൊറൂസിയ ഡോർട്മുണ്ട്.
ഫ്രാൻസ്: പി.എസ്.ജി.
ബെൽജിയം: ക്ലബ് ബ്രൂഗെ.
പോർച്ചുഗൽ: പോർട്ടോ, ബെൻഫിക്ക.
ടോപ് സീഡുകൾ: നാപോളി, പോർട്ടോ, ബയേൺ മ്യൂണിക്, ടോട്ടൻഹാം ഹോട്സ്പർ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്,ബെൻഫിക്ക.
സീഡ് ചെയ്യപ്പെടാത്തവ: ലിവർപൂൾ, ക്ലബ് ബ്രൂഗെ, ഇന്റർ, ഫ്രാങ്ക്ഫുർട്ട്, ഡോർട്മുണ്ട്, ലീപ്സിഷ്, പി.എസ്.ജി,മിലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.