ന്യൂഡൽഹി: 2019-20 സീസണിലെ ഇന്ത്യയുടെ മികച്ച ഫുട്ബാളറായി ബംഗളൂരു എഫ്.സി ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു. കഴിഞ്ഞ സീസണിൽ ദേശീയ ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തിനെ ബഹുമതിക്ക് അർഹനാക്കിയത്.
മികച്ച വനിതാ താരത്തിനുള്ള ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻെറ (എ.ഐ.എഫ്.എഫ്) പുരസ്കാരം ദേശീയ ടീം മധ്യനിരതാരം സഞ്ജു യാദവിനാണ്.
ഐ.എസ്.എൽ ക്ലബ് ബഗളുരു എഫ്.സിയുടെ താരമായ സന്ധുവിനെ തേടി ആദ്യമായാണ് ഈ പുരസ്കാരമെത്തുന്നത്. 2009-ൽ സുബ്രതാപാലിന് ശേഷം ഒരു ഗോളി ഈ പുരസ്കാരം നേടുന്നതും ഇതാദ്യമയാണ്. ഇന്ത്യക്കായി സന്ധു 38 മത്സരങ്ങളിൽ വലകാത്തിട്ടുണ്ട്. ഗോകുലം കേരളയുടെ വനിതാം ടീം താരമാണ് ഹരിയാനക്കാരിയായ സഞ്ജു യാദവ്. ഇന്ത്യൻ ദേശീയ ടീമിനായി 28 തവണ കളിച്ചിട്ടുണ്ട്. 2016-ൽ എ.ഐ.എഫ്.എഫിൻെറ എമർജിങ് താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
ചെന്നൈയിൻ താരം അനിരുദ്ധ് ഥാപ എമർജിങ് പ്ലെയർ പുരസ്കാരത്തിന് പുരുഷവിഭാഗത്തിൽ നിന്ന് അർഹനായി. വനിതാ വിഭാഗത്തിൽ രത്തൽബാലാ ദേവിയാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.