ചെന്നൈ: െഎ.എസ്.എല്ലിെൻറ പുതിയ സീസണിന് മുന്നോടിയായി കരുത്തരായ ചെന്നൈയിൻ എഫ്.സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. റുമാനിയൻ-ഹംഗേറിയൻ പരിശീലകനായ സാബാ ലാസ്ലോ ആയിരിക്കും ഇനി ചെന്നൈയിൻ ടീമിനെ കളിപഠിപ്പിക്കുക. ജംഷഡ്പൂർ എഫ്.സിയിലേക്ക് പോയ ഒാവർ കോയ്ലിന് പകരക്കാരനായാണ് ലാസ്ലോയുടെ വരവ്. ചെന്നൈയിൻ എഫ്.സി പുതിയ കോച്ചിെൻറ വരവ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 56കാരനായ സാബ ലാസ്ലോ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.
'ചെന്നൈയിന്‍ എഫ്.സി ക്ലബിെൻറ പരിശീലകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ആറ് വിജയകരമായ വര്‍ഷങ്ങള്‍ പിന്നിട്ട ചെന്നൈയിനില്‍ ചേരാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ടീമിന് മികച്ച പിന്തുണ നല്‍കുന്ന ആരാധകരുമായി കുടുംബം പോലെ ബന്ധം പുലര്‍ത്തുന്ന ക്ലബ്ബാണ് ചെന്നൈയിൻ എന്നാണ് വിശ്വാസം'-സാബ പറഞ്ഞു.
റുമാനിയയിൽ ജനിച്ച ലാസ്ലോ ഹംഗറിയിൽ ഏറെക്കാലം കളിച്ചിരുന്നു. ഇതിഹാസ താരം ലോതർ മത്തേവൂസ് 2004ൽ ഹംഗറി ദേശീയ ടീമിെൻറ കോച്ചായിരുന്നപ്പോൾ സഹ പരിശീലകനായാണ് ലാസ്ലോ തെൻറ കരിയർ തുടങ്ങുന്നത്. തുടർന്ന്, ഹംഗറി, ബെൽജിയം, സ്കോട്ലൻഡ്, റുമാനിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.
ഉഗാണ്ട ദേശീയ ടീമിെൻറ പരിശീലകൻ എന്ന നിലയിലാണ് ലാസ്ലോ ഏറെ ശ്രദ്ധനേടിയത്. ഫിഫ റാങ്കിങ്ങിൽ 181ാം സ്ഥാനത്തുണ്ടായിരുന്ന ഉഗാണ്ടയെ അദ്ദേഹം 91ൽ എത്തിച്ചിരുന്നു. നൈജീരിയ അംഗോള എന്നീ ടീമുകൾക്കെതിരെ ഉഗാണ്ട അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കിയത് ലാസ്ലോയുടെ കീഴിലായിരുന്നു. ഹംഗറിയിലും സ്കോട്ലൻഡിലും ലാസ്ലോ മികച്ച പരിശീലകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. റുമാനിയൻ ക്ലബായ സെപ്നിക്കൊപ്പമാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.