വാസ്കോ: തുടർച്ചയായ രണ്ടു ജയങ്ങൾക്കുശേഷം സമനില വഴങ്ങിയെങ്കിലും ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ പോയൻറ് പട്ടികയിൽ മുന്നിലെത്തി. ഈസ്റ്റ് ബംഗാളിനോട് ഗോൾരഹിത സമനില പാലിച്ചാണ് ചെന്നൈയിൻ മൂന്നു കളികളിൽ ഏഴു പോയൻറുമായി തലപ്പത്തെത്തിയത്. ആറു പോയൻറ് വീതമുള്ള മുംബൈ സിറ്റി, ഒഡിഷ, എ.ടി.കെ ടീമുകളാണ് തുടർസ്ഥാനങ്ങളിൽ. ഈസ്റ്റ് ബംഗാൾ രണ്ടു പോയൻറുമായി ഒമ്പതാമതാണ്.
ഇതുവരെ ജയം കണ്ടിട്ടില്ലാത്ത ഈസ്റ്റ് ബംഗാളിനെതിരെ ജയം ലക്ഷ്യമിട്ടെത്തിയ ചെന്നൈയിന് ഫിനിഷിങ്ങിലെ പാളിച്ചകളാണ് വിനയായത്. മുൻനിരയിൽ മിർലാൻ മുർസേവും റഹീം അലിയും ലാലിയൻസുവാല ചാങ്തെയും നിറംമങ്ങിയതോടെ ഗോളുകൾ വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.