യൂറോ കപ്പ്​ ഫൈനലിൽ വിശിഷ്​ടാതിഥികളായി ക്രിസ്​ത്യൻ എറിക്​സണും മെഡിക്കൽ ടീമും പ​ങ്കെടുക്കും

ലണ്ടൻ: യൂറോകപ്പ്​ ഫൈനലിന്​ വെംബ്ലിയിൽ ആരവമുയരു​േമ്പാൾ വിശിഷ്​ടാതിഥികളായി ക്രിസ്​ത്യൻ എറിക്​സണും മെഡിക്കൽ ടീമും എത്തും. യ​ുവേഫ പ്രസിഡന്‍റ്​ അലക്​സാണ്ടർ ചെഫ്രയിനിന്‍റെ ക്ഷണം സ്വീകരിച്ചാണ്​ ഇവർ എത്തുന്നത്​.

ജൂലൈ 12ന്​ ഇന്ത്യൻ സമയം രാത്രി 12:30നാണ്​ യൂറോ ഫൈനൽ. ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്​റ്റനുമായിരുന്ന ക്രിസ്റ്റ്യൻ എറിക്​സൺ യൂറോകപ്പ്​ ഗ്രൂപ്പ്​ മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനെത്തുടർന്ന്​ ഡെൻമാർക്ക്​-ഫിൻലൻഡ്​ മത്സരം ഏതാനും സമയത്തേക്ക്​ നിശ്ചലമായിരുന്നു.

ടീമംഗങ്ങളുടെയും ​െമഡിക്കൽ സംഘത്തിന്‍റെയും അടിയന്തര ഇടപെടലുകളാണ്​ എറിക്​സണ്​ തുണയായത്​. ആരോഗ്യം വീണ്ടെടുത്ത എറിക്​സൺ ആശുപത്രിക്കിടയിൽ നിന്നുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തെമ്പാട്​ നിന്നും തനിക്കായി പ്രാർഥിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്​ത ആരാധകർക്ക്​ നന്ദിയർപ്പിച്ച താരം സുഖമായിരിക്കുന്നു​െവന്ന്​ അറിയിക്കുകയായിരുന്നു. ടൂർണമെന്‍റിൽ അവിസ്​മരണീയ കുതിപ്പ്​ നടത്തിയ ഡെന്മാർക്ക്​  ടീം പല മത്സരങ്ങളിലും എറിക്​സണെ അനുസ്​മരിച്ചാണ്​ ആരംഭിച്ചിരുന്നത്​. 

Tags:    
News Summary - Christian Eriksen: Danish midfielder and paramedics who saved his life invited to Euro 2020 final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.