റോം: വീറും വാശിയും മുറ്റിനിന്ന മിലാൻ ഡെർബിയിൽ എ.സി മിലാനെ 2-1ന്തോല്പ്പിച്ച് ഇൻറര്‍ മിലാന് 'കോപ്പ ഇറ്റാലിയ'യുടെ സെമിയില്‍ കടന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇൻറർ മിലാൻ, എ.സി മിലാനെ മുട്ടുകുത്തിച്ചത്. 31ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിലൂടെയാണ് മിലാന് ലീഡെടുത്തത്.
രണ്ടാം പകുതി ലൂക്കാക്കിലൂടെ (71) ഇൻറര്‍ തിരിച്ചടിച്ചു. കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈമില്‍ എറിക്സെൻറ ഫ്രീകിക് ഗോൾ. ഇതോടെ ആവശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഇൻറർ സെമിയിൽ. 58ാം മിനിറ്റില്‍ സ്ലാട്ടണ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് മിലാന് തിരിച്ചടിയായത്.
വാശി മൂത്ത മത്സരത്തിൽ മോശം പെരുമാറ്റത്തിന് സ്ലാട്ടൻ ഇബ്രഹിമോവിച്ചിനും റൊമേലു ലുകാകുവിനും ആദ്യപകുതിതന്നെ യെല്ലോ കാർഡ് ലഭിച്ചിരുന്നു.രണ്ടാം പകുതി ബെൽജിയൻ താരത്തെ ഇബ്രാഹിമോവിച്ച് "ചെറിയ കഴുത" എന്ന് വിളിച്ച് അധിക്ഷേപിച്ചു. നിയന്ത്രണംവിട്ട ലുകാകു ഇബ്രാഹിമോവിച്ചിന് നേരെ പാഞ്ഞടുത്തു. പരുക്കനായി ഇബ്രഹിമോവിച്ച് പ്രതികരിച്ചതോടെ റഫറി താരത്തിന് രണ്ടാം മഞ്ഞകാർഡ് പുറത്തെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.