കൊൽക്കത്ത: 30ാം മിനിറ്റിൽ പത്തു പേരായി ചുരുങ്ങിയ ഗോകുലം കേരള എഫ്.സി ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിനോട് പൊരുതിത്തോറ്റു. ഐ ലീഗ് പോരാട്ടത്തിൽ 3-2നാണ് ചർച്ചിൽ ബ്രദേഴ്സ് ഗോകുലത്തെ തോൽപിച്ചത്. ഇതോടെ, ഐ ലീഗിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കാമെന്ന ഗോകുലം കേരളയുടെ മോഹം നടന്നില്ല. ഹാട്രിക്കുമായി ലുക മാസിയാനാണ് ചർച്ചിൽ ബ്രദേഴ്സിനെ കാത്തത്.
26ാം മിനിറ്റിൽതന്നെ ലൂക മാസ് ഗോൾ നേടി ചർച്ചിൽ ബ്രദേഴ്സിനെ മുന്നിലെത്തിച്ചു. തിരിച്ചടിക്കാനുള്ള ഗോകുലത്തിെൻറ ശ്രമത്തിനിടക്കാണ് മുൻനിര താരം വിൻസി ബാരിറ്റോക്ക് ആദ്യ പകുതിതന്നെ ചുവപ്പുകാർഡ് ലഭിക്കുന്നത്. ഇതോടെ ടീമിെൻറ താളംതെറ്റി. ആദ്യ പകുതി പിരിയുന്നതിനു തൊട്ടുമുമ്പുതന്നെ ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഫിലിപ് അഡ്ജക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
രണ്ടാം പകുതിയിൽ (53) ലുക ചർച്ചിലിെൻറ ലീഡ് ഇരട്ടിയാക്കി. എന്നാൽ, 80ാം മിനിറ്റിൽ അഡ്ജയുടെ ഗോൾ ഗോകുലത്തിന് പ്രതീക്ഷ നൽകിയെങ്കിലും ലുക (87-പെനാൽറ്റി) ഹാട്രിക് തികച്ച് ഹീറോയായി. ഇഞ്ച്വറി ടൈമിൽ ജിതിൻ (92) സൂപ്പർ ഗോളിലൂടെ ഗോകുലത്തിന് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. ജയത്തോടെ 22 പോയൻറുമായി ചർച്ചിൽ ലീഗിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 പോയൻറുള്ള ഗോകുലം നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.