ലണ്ടൻ: തുടർച്ചയായ നാലാം തവണയും ലീഗ് കപ്പിൽ മുത്തമിട്ട് റെക്കോഡിനൊപ്പമെത്തി മാഞ്ചസ്റ്റർ സിറ്റി. വെംബ്ലി മൈതാനത്തുനടന്ന കലാശപ്പോരിൽ ടോട്ടൻഹാം ഹോട്സ്പറിനെയാണ് ടീം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ കാർഡിന് പകരം റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട സിറ്റി പ്രതിരോധ താരം ഐമറിക് ലപോർട്ടെയാണ് ചാമ്പ്യൻമാരെ തീരുമാനിച്ച ഗോൾ നേടിയത്. കെവിൻ ഡി ബ്രുയിന്‍റെ ഫ്രീകിക്കിൽ തലവെച്ചായിരുന്നു ഗോൾനേട്ടം.
കോച്ച് ഹോസെ മൊറീഞ്ഞോ പുറത്താകുകയും റിയാൻ േമസൺ പകരക്കാരനായി എത്തുകയും ചെയ്ത ടോട്ടൻഹാം ടീം കാണിച്ച ദൗർബല്യം മുതലെടുത്താണ് സിറ്റി കളി ജയിച്ചത്.
ഓരോ ടീമിന്‍റെയും 2,000 ഉൾപെടെ 8000 കാണികൾക്ക് പ്രവേശനം നൽകിയായിരുന്നു വെംബ്ലിയിലെ ഫൈനൽ.
1980കളിൽ തുടർച്ചയായി നാലു വട്ടം ലീഗ് കപ്പ് സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സിറ്റി വീണ്ടും അതേ നേട്ടം പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.