ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ ഔദ്യോഗിക ഭാഗ്യചിഹ്നം 2021 ഫെബ്രുവരിയിൽ പുറത്തിറക്കും. ഖത്തർ കലണ്ടർ പ്രകാരം ഔദ്യോഗിക ചിഹ്നത്തിെൻറ പ്രകാശനം ഫെബ്രുവരിയിലാണ് നടക്കുക. 2021 ഫെബ്രുവരി ഒന്നു മുതൽ 11 വരെയാണ് ഖത്തറിൽ ഫിഫ ക്ലബ് ലോകകപ്പ് നടക്കുന്നത്. മൽസര തീയതിയും വേദികളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്- 19 കാരണമാണ് 2020ലെ ഫിഫ ക്ലബ് ലോകകപ്പ് 2021ലേക്ക് മാറ്റിയത്. ആറ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചാമ്പ്യൻ ടീമുകളും ആതിഥേയ ടീമുമാണ് പങ്കെടുക്കുന്നത്. ലോകകപ്പിനായി നിർമ്മാണം പൂർത്തിയായ മൂന്ന് സ്റ്റേഡിയങ്ങളും വേദിയാകും.
ദേശീയദിനത്തിന് അമീർ ഉദ്ഘാടനം ചെയ്ത അൽ റയ്യാൻ (അഹ്മദ് ബിൻ അലി സ്റ്റേഡിയം), എജ്യുക്കേഷൻ സിറ്റി, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയാണ് ക്ലബ് ലോകകപ്പിനായി വേദിയാകുന്ന സ്റ്റേഡിയങ്ങൾ. ഖത്തരി ചാമ്പ്യന്മാരായ അൽ ദുഹൈൽ ക്ലബും ന്യൂസിലാൻഡിൽ നിന്നുള്ള ഓക്ലാൻഡ് സിറ്റിയും തമ്മിൽ മാറ്റുരക്കുന്ന ഉദ്ഘാടന മത്സരം 2021 ഫെബ്രുവരി 1ന് റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക സമയം വൈകിട്ട് 8.30നാണ് കിക്കോഫ്. ഫെബ്രുവരി 11ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. രാത്രി ഒമ്പതിനാണ് ഫൈനൽ മത്സരത്തിന് കിക്കോഫ് വിസിൽ.
ടൂർണമെൻറിെൻറ പൂർണ മത്സരക്രമം അടുത്ത വർഷം ജനുവരിയിൽ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ മാത്രമേ അറിയാനാകു. ഖത്തരി ചാമ്പ്യന്മാരായ അൽ ദുഹൈൽ ക്ലബ്, ന്യൂസിലാൻഡിൽ നിന്നുള്ള ഓക്ലാൻഡ് സിറ്റി,യൂറോപ്യൻ ചാമ്പ്യന്മാരായ ജർമനിയിൽനിന്നുള്ള ബയേൺ മ്യൂണിക്, കോൺകാകഫ് ചാമ്പ്യൻമാരായ ടൈഗേഴ്സ് യു.എ.എൻ.എൽ (മെക്സിക്കോ), ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽ അഹ്ലി (ഈജിപ്ത്), എ.എഫ്.സി ചാമ്പ്യൻമാരായ ദക്ഷിണ കൊറിയയുടെ ഉൽസൻ ഹ്യൂണ്ടായ് എന്നിവയാണ് നിലവിൽ േയാഗ്യത നേടിയിരിക്കുന്ന ടീമുകൾ. ചാമ്പ്യൻസ് ലീഗീലും ബുണ്ടർസ് ലീഗിലും കിരീടം ചൂടിയ ബയേൺ മ്യൂണികിന് തന്നെയാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
ഫിഫ ക്ലബ് ലോകകപ്പിന് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ദോഹ ആതിഥ്യം വഹിക്കുന്നത്. കഴിഞ്ഞ ലോകക്ലബ് ഫുട്ബാൾ കുറ്റമറ്റ രീതിയിലാണ് ഖത്തർ നടത്തിയത്. ഹിൻഗിൻ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയർ), ലിവര്‍പൂള്‍ (ഇംഗ്ലണ്ട്യൂറോപ്പ് ), സി.എഫ് മൊണ്ടെറേ (മെക്സിക്കോവടക്കന് മധ്യ അമേരിക്ക കരീബിയ), ഇ.എസ് തുനീസ് (ടുണീഷ്യആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യഏഷ്യ), സി.ആര് ഫ്ലമിംഗോ (ബ്രസീൽതെക്കേ അമേരിക്ക) എന്നീ ഏഴ് ക്ലബുകളാണ് കഴിഞ്ഞ തവണ ടൂർണമെൻറിൽ പങ്കെടുത്തത്. കിരീടം നേടിയത് ലിവർപൂളായിരുന്നു. ബ്രസീലിൻ ക്ലബ് െഫ്ലമിങ്ഗോയെയാണ് കലാശപ്പോരിൽ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.