റോം: യൂറോപിൽ പൊന്നുംവിലയുള്ള ബൂട്ടുകളിലൊന്നായിരുന്ന മരിയോ ബലോട്ടലിയെ കൈയോഴിഞ്ഞ് യൂറോപിലെ മുൻനിര ക്ലബുകൾ. മാഞ്ചസ്റ്റർ സിറ്റി, ഇൻറർ മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിൽ തങ്കത്തിളക്കവുമായി നിറഞ്ഞുനിന്ന സീസണുകൾക്കൊടുവിൽ സീരി എയിൽ തരംതാഴ്ത്തപ്പെട്ട ബ്രസ്യ വരെയെത്തിയ കരിയറിനൊടുവിലാണ് പ്രധാന ലീഗുകളിൽ നിന്ന് ബലോട്ടലി തെറിക്കുന്നത്.
ലിവർപൂൾ, എ.സി മിലാൻ, മാഴ്സെ എന്നിവക്കൊപ്പവും ഇടവേളയിൽ പന്തുതട്ടി. അവസാനം ഈ സീസണിൽ ഇറ്റലിയിൽ സീരി എയിൽ നിന്ന് തെൻറ ടീം പുറത്തായതോടെ ബലോട്ടലിക്കെതിരെ മുറവിളി ശക്തമായിരുന്നു. കരാർ പുതുക്കാൻ ക്ലബും വിസമ്മതിച്ചതോടെ റൊമാനിയൻ ലീഗിൽ ക്ലൂജ് എന്ന ടീമിലേക്കാണ് പുതിയ ചുവടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.