ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ സീസണിെൻറ കേളികൊട്ടായി ശനിയാഴ്ച ചാമ്പ്യന്മാരുടെ പോരാട്ടം. കമ്യൂണിറ്റി ഷീൽഡിനായി പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളും എഫ്.എ കപ്പ് ചാമ്പ്യന്മാരായ ആഴ്സനലും വെംബ്ലിയിൽ മുഖാമുഖം. 2020-21 സീസൺ പ്രീമിയർ ലീഗിന് സെപ്റ്റംബർ 12ന് കിക്കോഫ് കുറിക്കാനിരിക്കെയാണ് യൂർഗൻ േക്ലാപ്പിെൻറയും മൈകൽ ആർടേറ്റയുടെയും ടീമുകൾ മുഖാമുഖമെത്തുന്നത്.
സാധാരണ പുതു സീസണിെൻറ വാംഅപ്പാണ് കമ്യൂണിറ്റി ഷീൽഡ് പോരാട്ടമെങ്കിൽ ഇക്കുറി, കോവിഡ്കാരണം കാര്യമായ ഇടവേളയില്ലാതെയാണ് കളി തുടങ്ങുന്നത്. ഒരു മാസം മുമ്പ് മാത്രമായിരുന്നു കഴിഞ്ഞ സീസൺ ലീഗിെൻറ അവസാന മത്സരം. തൊട്ടുപിന്നാലെ എഫ്.എ കപ്പ് ഫൈനലും കഴിഞ്ഞു. ടീമുകളൊന്ന് ആശ്വസിക്കുേമ്പാഴേക്കാണ് പുതു സീസണിെൻറ വിളംബരമായി കമ്യൂണിറ്റി ഷീൽഡ് കിരീടപ്പോരാട്ടം.
ആത്മവിശ്വാസത്തിെൻറ നെറുകെയിലാണ് ഇരു ടീമുകളും. ഏതാനും ആഴ്ച മുമ്പ് മടക്കിവെച്ച ആയുധങ്ങളെല്ലാം അതേ തിളക്കത്തോടെതന്നെ പുറത്തെടുക്കപ്പെടണം. 18 േപായൻറ് വ്യത്യാസത്തിൽ പ്രീമിയർ ലീഗ് കിരീടം നേടിയവരാണ് േക്ലാപ്പിെൻറ ലിവർപൂൾ എങ്കിൽ, നോക്കൗട്ട് പോരാട്ടമായ എഫ്.എ കപ്പിൽ ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും പോലുള്ള വമ്പന്മാരെ വെട്ടിവീഴ്ത്തിയാണ് ആർടേറ്റയുടെ ടീമിെൻറ വരവ്.
ലിവർപൂൾ ക്യാപ്റ്റൻ ജോർഡൻ ഹെൻഡേഴ്സൻ പരിക്ക് കാരണം വിശ്രമത്തിലാണ്. പൂർണമായും ഫിറ്റ്നസ് ഇല്ലാത്ത ട്രെൻഡ് അലക്സാണ്ടർ അർനോൾഡിനെയും കോച്ച് ശനിയാഴ്ച കളിപ്പിക്കാനിടയില്ല. വാൻഡൈക് തിരികെയെത്തും. പുതുതാരം കോസ്റ്റാസ് സിമികാസിന് േക്ലാപ്പ് ഇടം നൽകിയേക്കും. ആൻഡ്ര്യൂ റോബർട്സൺ, റിയാൻ ബ്രെസ്റ്റർ എന്നിവരും െപ്ലയിങ് ഇലവനിൽ ഇടം പിടിച്ചേക്കാം.
ആഴ്സനൽ നിരയിൽ ഷൊദ്റാൻ മുസ്തഫി, പേബ്ലാ മാറി, കാലം ചേേമ്പഴ്സ് എന്നിവർ പരിക്കിെൻറ പടിയിലാണ്. ഒബുമെയാങ്ങും ചെൽസിയിൽനിന്നെത്തിയ വില്യനുമാവും മുന്നേറ്റം നയിക്കുക.
112 വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പാണിത്. തൊട്ടു മുൻ സീസണിലെ ചാമ്പ്യന്മാരുടെ പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും എഫ്.എ കപ്പിലെയും ജേതാക്കളാണ് മാറ്റുരക്കുന്നത്. 1908ൽ ആരംഭിച്ച ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ചാമ്പ്യന്മാരായത് മാഞ്ചസ്റ്റർ യുനൈറ്റഡ് (21 തവണ). പിന്നാലെ, ആഴ്സനലും ലിവർപൂളും (15). ആറു തവണ കിരീടമണിഞ്ഞ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.