മിയാമി: അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ്കപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ ഖത്തറിന് തോൽവി. പാനമക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തർ കീഴടങ്ങിയത്. പരിക്കും സസ്‍പെഷൻനും കാരണം ആറ് താരങ്ങൾ പുറത്തിരുന്ന മത്സരത്തിൽ, പുതുനിരയായിരുന്നു ഖത്തറിനായി ബൂട്ടുകെട്ടിയത്. ഇസ്മായിൽ ഡയസിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു പാനമയുടെ ജയം.
കളിയുടെ 56, 63, 65 മിനിറ്റുകളിൽ ഡയസ് ഗോളുകൾ സ്കോർ ചെയ്തു. 19ാം മിനിറ്റിൽ എഡ്ഗാർ യോവൽ ബാർസനസിന്റെ വകയായിരുന്നു ആദ്യ ഗോൾ. മറ്റൊരു ടീമായ മെക്സികോ 2-0ത്തിന് കോസ്റ്ററീകയെ തോൽപിച്ച് സെമിയിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.