കോൺകകാഫ് നേഷൻസ് ലീഗ്: നാലുപേരെ പറഞ്ഞുവിട്ട കളിയിൽ മെക്സികോയെ മുക്കി യു.എസ് ഫൈനലിൽ

വാഷിങ്ടൺ: കൈയാങ്കളിയും പുറംകളിയും ഏറെ കണ്ട കടുത്ത മത്സരത്തിൽ മെക്സികോയെ കാൽഡസൻ ഗോളുകൾക്ക് വീഴ്ത്തി യു.എസ്.എ കോൺകകാഫ് ഫൈനലിൽ. ചെൽസിയുടെ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച് രണ്ടു വട്ടവും റിക്കാർഡോ പെപി ഒരുവട്ടവും വല കുലുക്കിയ കളിയിൽ ആദ്യാവസാനം കളി നയിച്ചാണ് അമേരിക്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്.

പുലിസിച് നേടിയ രണ്ടു ഗോളുകൾക്ക് യു.എസ് മുന്നിൽ നിൽക്കെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബാലഗണെ മെക്സികോ പ്രതിരോധതാരം ഫൗൾ ചെയ്ത് വീഴ്ത്തിയതിനെ ചൊല്ലിയായിരുന്നു നാലു പേർ ഒന്നിച്ച് ചുവപ്പു കാർഡ് കണ്ട് മടങ്ങേണ്ടിവന്നത്. ഫൗൾ ചെയ്തത് ചോദ്യംചെയ്ത് യു.എസ് താരങ്ങൾ കൈയാങ്കളിക്കിറങ്ങിയതോടെ മൈതാനത്ത് അക്ഷരാർഥത്തിൽ ഉദ്വേഗനിമിഷങ്ങളായി.

അതിനിടെ, അവസാന മിനിറ്റുകളിൽ ഗാലറി നിറഞ്ഞ് സ്വവർഗരതി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയതിനെ തുടർന്ന് റഫറി കളി നേരത്തേ നിർത്തിവെക്കുന്നതിനും മൈതാനം സാക്ഷിയായി. മെക്സികോ ആരാധകരുടെ മുദ്രാവാക്യം വിളി മുമ്പ് വലിയ തുക പിഴ ഈടാക്കുന്നതിൽ എത്തിച്ചിരുന്നു. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ കാനഡയാണ് യു.എസിന് എതിരാളികൾ. പാനമയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കാനഡ വീഴ്ത്തിയിരുന്നത്.

Tags:    
News Summary - Concacaf Nations League: U.S beats Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.