കോപ്പ അമേരിക്ക ആരവങ്ങൾക്ക് അരങ്ങൊരുങ്ങി; മത്സരക്രമമായി

റിയോ ഡെ ജനീറോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബാൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി. ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, പെറു, ചിലി എന്നിവർക്കൊപ്പം പ്ലേ ഓഫ് വിജയികളായെത്തുന്ന കാനഡയോ ട്രിനിഡാഡ് ടുബാക്കോയോ ഇടം നേടും. 

ഗ്രൂപ്പ് ബി യിൽ മെക്സിക്കോ, ഇക്വഡോർ, വെനിസ്വല, ജമൈക്ക എന്നിവരും ഗ്രൂപ്പ് സി യു.എസ്.എ, യുറുഗ്വായ്, പനാമ, ബോളീവിയ എന്നിവരുമാണ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ, കൂടെ കൊളംബിയ, പരാഗ്വെ, പ്ലേ ഓഫ് വിജയികളായെത്തുന്ന ഹോണ്ടുറാസോ അല്ലെങ്കിൽ കോസ്റ്റാറിക്കയോ ഇടം നേടും. 

യു.എസിലെ അറ്റ്‌ ലാന്‍റയിൽ ജൂൺ 20നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അർജന്റീനക്കെതിരെ കാനഡ/ ട്രിനിഡാഡ് ടുബാക്കോയോ ഏറ്റുമുട്ടും. ജൂൺ 24നാണ് ബ്രസീലിന്റെ ആദ്യ മത്സരം. പ്ലേ ഓഫ് വിജയികളായെത്തുന്ന പരാഗ്വെയോ ഹോണ്ടുറാസോ ആണ് എതിരാളികൾ. ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം ഫൈനൽ വരെ ഉണ്ടാകില്ല. പരസ്പരം നേർക്ക് നേർവരാത്തക്ക രീതിയിലാണ് മത്സരക്രമം മുന്നോട്ടുപോകുന്നത്.

ജൂലൈ രണ്ടു വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. എ ഗ്രൂപ്പ് വിജയികളും ബി ഗ്രൂപ്പ് റണ്ണറപ്പുകളുമാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് ബി വിജയികള്‍ ഗ്രൂപ്പ് എയിലെ റണ്ണറപ്പുകളെയും ഗ്രൂപ്പ് സി വിജയികള്‍ ഗ്രൂപ്പ് ഡി റണ്ണറപ്പുകളെയും ഗ്രൂപ്പ് ഡി വിജയികള്‍ ഗ്രൂപ്പ് സി റണ്ണറപ്പുകളെയും നേരിടും.

ഒന്നാം ക്വാര്‍ട്ടറിലെ വിജയികളും രണ്ടാം ക്വാര്‍ട്ടറിലെ വിജയികളുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് എയിലുള്ള അർജന്റീനയും ഗ്രൂപ്പ് ഡിയിലുള്ള ബ്രസീലും തമ്മിൽ ഫൈനൽ വരെ നേർക്കുനേർ വരില്ല എന്നതാണ് മത്സര ക്രമം സൂചിപ്പിക്കുന്നത്. ജൂലൈ 24 ന് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.  

ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് യു.എസ് വേദിയാകുന്നത്. 2016ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇരു വൻകരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തത്. അ‍ര്‍ജന്‍റീന, ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന പത്തു ടീമുകളും കോൺകാഫ് മേഖലയിൽ നിന്ന് ആറ് രാജ്യങ്ങളുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്നത്.


Tags:    
News Summary - CONMEBOL Copa America 2024 Draw: groups, pots, matchups, dates and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.