കോപയിൽ കൊളംബിയ മൂന്നാമത്​

സവോപോളോ: ​ഗോൾമേളം കണ്ട 'തോറ്റവരുടെ ഫൈനലി'ൽ കൊളംബിയക്ക്​ ജയം. രണ്ടിനെതിരെ മൂന്ന്​ ഗോളുമായി പെറുവിനെ​ കീഴടക്കിയാണ്​ ടീം മൂന്നാം സ്​ഥാനം സ്വന്തമാക്കിയത്​​. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ യോഷിമിർ യോടുൻ പെറുവിനെ മുന്നിലെത്തിച്ചെങ്കിലും യുവാൻ ക്വാഡ്രാഡോ ഒപ്പം പിടിച്ചു. രണ്ടുവട്ടം വല ചലിപ്പിച്ച്​ കൊളംബിയൻ വിജയത്തിൽ വലിയ പങ്കു വഹിച്ച ലൂയിസ്​ ഡയസ്​ 66ാം മിനിറ്റിൽ കൊളംബിയക്ക്​ ലീഡ്​ നൽകി. പക്ഷേ, തകർത്തുകളിച്ച പെറു ലപാഡുലയി​ലൂടെ വൈകാ​െത തിരി​ച്ചടിച്ചെങ്കിലും അവസാന വിസിൽ മുഴങ്ങുന്നതിന്​ തൊട്ടുമുമ്പ്​ വിധി തീരുമാനിച്ച്​ ഡയസ്​ മനോഹര വോളിയിലൂടെ മുഴുനീള ഡൈവിംഗ്​ നടത്തിയ പെറു ഗോളിയെയും കീഴടക്കി വിജയ ഗോൾ കുറിക്കുകയായിരുന്നു.

അവസാന നാലിൽ ​െപറു ബ്രസീലിനോടും ​െകാളംബിയ അർജന്‍റീനയോടുമാണ്​ പരാജയപ്പെട്ടിരുന്നത്​. നാളെ പുലർച്ചെയാണ്​ ലോകം കാത്തിരിക്കുന്ന ബ്രസീൽ- അർജന്‍റീന കലാശപ്പോരാട്ടം. 65 ​ലക്ഷം ഡോളറാണ് കിരീട​ വിജയികളെ കാത്തിരിക്കുന്നത്​. രണ്ടാം സ്​ഥാനക്കാർക്ക്​ 35 ലക്ഷം ഡോളറും.

Tags:    
News Summary - Copa America 2021: Columbia beats Peru in Loser's Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.