റയോ ഡി ജനീറോ: ലോകം അത്യാവേശത്തോടെ കാത്തുനിൽക്കുന്ന പോരാട്ടത്തിൽ നാളെ ബ്രസീലും അർജന്‍റീനയും ഇറങ്ങുേമ്പാൾ മാറക്കാന മൈതാനത്ത് എത്ര പേർ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ് എല്ലാ പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തിൽ എല്ലാം താളംതെറ്റിയെങ്കിലും ൈഫനൽ കാണാൻ 10 ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. 78,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള മാറക്കാനയിൽ 7,800 പേർക്കാകും പ്രവേശനം.
ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാൻ ടിക്കറ്റ് നൽകും. ബ്രസീലിലുള്ള അർജന്‍റീന ആരാധകർക്ക് ടിക്കറ്റ് നൽകാനാണ് അർജന്‍റീന ടീമിന്‍റെ തീരുമാനം.
ആവശ്യമായ പ്രതിരോധ നടപടികൾ പാലിച്ചാകും പ്രവേശനം അനുവദിക്കുക. അകത്ത് കടക്കുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് പരിശോധന നെഗറ്റീവ് ഫലം കാണിക്കണം. അകത്ത് സാമൂഹിക അകലം പാലിക്കണം. ജൂൺ 13ന് ബ്രസീലിയയിൽ ആരംഭിച്ച ടൂർണമെന്‍റിന് നാളെ ൈഫനലോെട തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.