കോപ അമേരിക്ക ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിന്റെ ആദ്യ പകുതി സമനിലയിൽ. ഒന്നാം പകുതി പൂർത്തിയാകുമ്പോൾ ഉറുഗ്വായിയും കാനഡയും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയാണ്. കാനഡയുടെ മുന്നേറ്റത്തോടെയാണ് ആദ്യ പകുതി തുടങ്ങിയത്. ലെസ് റോഗ്വാസാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കാനഡക്ക് അനുകൂലമായി രണ്ട് കോർണർ കിക്കുകൾ ലഭിക്കുകയും ചെയ്തു.
എന്നാൽ, വൈകാതെ കളിയിലെ താളം തിരിച്ചുപിടിച്ച ഉറുഗ്വായ് എട്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചു. കോർണറിൽ നിന്നാണ് ഉറുഗ്വേയുടെ ഗോൾ വന്നത്. കാസെറസിന് ലഭിച്ച പന്ത് താരം ബെൻ്റാൻകൂറിന് മറിച്ച് നൽകി. പിഴവുകളില്ലാതെ തന്നെ ബെന്റാൻകൂർ പന്ത് വലയിലെത്തിച്ചു.
18ാം മിനിറ്റിൽ ഉറുഗ്വായ് ഒരു ഗോൾ കൂടി നേടുമെന്ന് തോന്നിച്ചുവെങ്കിലും ഗോളി കാനഡയുടെ രക്ഷക്കായി എത്തി. ഇതിന് പിന്നാലെ തന്നെ കാനഡയുടെ സമനില ഗോളുമെത്തി. പിന്നീട് 23ാം മിനിറ്റിൽ ഉറുഗ്വായ് വീണ്ടും വലകുലുക്കിയെങ്കിലും പെല്ലിസ്ട്രിയുടെ ഗോൾ ഓഫ് സൈഡായി. 32ാം മിനിറ്റിലും 41ാം മിനിറ്റിൽ കാനഡയുടെ മുന്നേറ്റങ്ങൾ കണ്ടുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. ഹാഫ് ടൈം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഗോളിലേക്കെന്ന് തോന്നിച്ച കാനഡയുടെ ഒരു മുന്നേറ്റം ഉറുഗ്വായ് ഗോളി രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.