ലാസ് വേഗാസ്: കോപ അമേരിക്ക ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ ആദ്യപകുതിയിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ് ബ്രസീലും ഉറുഗ്വെയും. തെക്കനമേരിക്കയിലെ കരുത്തർ ഏറ്റുമുട്ടിയ കളി ആകർഷണീയ നീക്കങ്ങളും അഴകുറ്റ പന്തടക്കവുമൊന്നുമില്ലാതെ വിരസമായിരുന്നു. കളിക്കുന്നതിനേക്കാളേറെ കൈയാങ്കളിക്ക് കൂടുതൽ താരങ്ങളും താൽപര്യം കാട്ടിയപ്പോൾ മിന്നുന്ന നീക്കങ്ങളൊക്കെ മത്സരത്തിൽനിന്നകന്നു.
35-ാം മിനിറ്റിൽ ഉറുഗ്വെക്ക് ലഭിച്ച സുവർണാവസരം ഡാർവിൻ നുനെസിന് വലയിലെത്തിക്കാനാകാതെ പോയി. വലതു വിങ്ങിൽനിന്ന് എഡ്ഗാർ മിലിറ്റാവോയെ കബളിപ്പിച്ച് നാൻഡെസ് നൽകിയ ക്രോസിൽ വലക്കുമുന്നിൽനിന്ന് നൂനെസ് തൊടുത്ത ഹെഡർ പുറത്തേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ റാഫിഞ്ഞയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോളി സെർജിയോ റോഷെ ഉറുഗ്വെയുടെ രക്ഷകനായി.
സസ്പെൻഷനിലായ വിനീഷ്യസ് ജൂനിയറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.