ദോ​ഹ കോ​ർ​ണി​ഷി​ൽ ഘാ​ന ആ​രാ​ധ​ക​രു​ടെ ആ​ഘോ​ഷ പ​രി​പാ​ടി

കാർണിവലിനൊരുങ്ങി കോർണിഷ്; ആഘോഷം നയിച്ച് മലയാളികൾ

ദോഹ: മലയാളികളുടെ ലോകകപ്പ് ഫുട്ബാളിനാണ് ഖത്തർ കളമൊരുക്കുന്നതെന്നത് ലോകമറിഞ്ഞ കഥയാണ്. സംഘാടനത്തിലും വളന്റിയറിങ്ങിലും തൊട്ട് ഗാലറി വരെ സ്വന്തമാക്കി മാറ്റുന്ന മലയാളികളാണ് ഖത്തറിന്റെ ഫുട്ബാൾ ആവേശത്തെയും നയിക്കുന്നത്. ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാർണിവൽ വേദിയായ ദോഹ കോർണിഷ് അവസാനവട്ട ഒരുക്കത്തിലാണിപ്പോൾ. നവംബർ ഒന്നു മുതൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കാൽനടക്കാർക്കു മാത്രമായി തുറന്നുനൽകിയ കോർണിഷ് അലങ്കാര വിളക്കുകളുടെ പ്രഭ ചൊരിഞ്ഞും ടീമുകളുടെ പേരെഴുതി കട്ടൗട്ടുകളും സ്വാഗതവും സെലിബ്രേഷനും ഉൾപ്പെടെ വിവിധ വാക്കുകൾ അലങ്കാരങ്ങളോടെ കുറിച്ചുമാണ് കാണികളെ വരവേൽക്കുന്നത്.

ദോഹ കോർണിഷ്, വെസ്റ്റ്ബേ, ലുസൈൽ, വക്റ, സൂഖ് വാഖിഫ് ഉൾപ്പെടെ കണ്ണായ ഇടങ്ങളെല്ലാം ആഘോഷ ലഹരിയിലമർന്ന് കാൽപന്തു പ്രേമികളെ വരവേൽക്കുന്നു.ദിവസങ്ങളായി ലോകകപ്പിനെ വരവേറ്റുകൊണ്ട് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന മലയാളികൾക്കു പിന്നാലെ, ആഫ്രിക്കൻ ടീമുകളുടെ ആരാധകരും കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷങ്ങളോടെ തെരുവിലിറങ്ങി.ലോകകപ്പ് കളിക്കുന്ന ആഫ്രിക്കൻ ടീമുകളായ ഘാന, സെനഗാൾ എന്നിവരുടെ ആരാധകരായിരുന്നു വാദ്യമേളങ്ങളോടെ കളിയാരവത്തിന് താളം തീർത്തത്.

കോർണിഷിൽ ആഘോഷം

കൗണ്ട് ഡൗൺ ക്ലോക്കിലും സ്റ്റേഡിയങ്ങളിലുമായി നടക്കുന്ന ആഘോഷ പരിപാടികളെ ദോഹ കോർണിഷിലേക്ക് ആദ്യമായെത്തിച്ചത് മലയാളി കൂട്ടായ്മകളായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃശൂർ ഏനമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷനു (ഇക്‍വ) കീഴിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300ഓളം പേർ ആഘോഷത്തിന്റെ ഭാഗമായി അണിനിരന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു ഘോഷയാത്ര.

ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന് പി​ന്തു​ണ​യു​മാ​യി ദോ​ഹ കോ​ർ​ണി​ഷി​ൽഒ​ത്തു​ചേ​ർ​ന്ന ഇ​ക്‍വ അം​ഗ​ങ്ങ​ൾ

ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെ ഫ്ലാഗ് പ്ലാസയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ലോകകപ്പിനും ഖത്തറിനുമുള്ള പിന്തുണ അർപ്പിച്ചായിരുന്നു അംഗങ്ങളുടെ ഐക്യദാർഢ്യ റാലി. മുൻ പ്രസിഡന്റ് പി.എ. കബീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്തു.

ബോബൻ, ജനറൽ സെക്രട്ടറി മുഷ്താഖ് ഹാരിദ് എന്നിവർ പന്ത് പാസ് ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.പ്രസിഡന്റ് പി.കെ. റഷീദ്, പ്രോഗ്രാം കൺവീനർ അമീർ അലി, കോഓഡിനേറ്റർമാരായ മുഹമ്മദ് റാഫി, മുനീർ അബു, അനസ് ഹമീദ്, പി.എച്ച്. റഷീദ്, സഫീർ സിദ്ദീഖ്, സബീന അബ്ദുൽ അസീസ്, റസിയ അൽത്താഫ്, അൻസിജ മുഷ്താഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Corniche ready for carnival; Malayalees led the celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.