ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകൾ മാറ്റുരക്കും.
കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിലാണ് ക്ലബ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. അഞ്ച് ആഴ്ചകളിലെ വാരാന്ത്യ ദിനങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കായികരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അൽ ഖോബാർ അപ്സര ഓഡിറ്റോറിയത്തിൽ നടന്നു.
മുഖ്യ രക്ഷാധികാരി സക്കീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനംചെയ്തു. റെദ-കം യുനൈറ്റഡ് ട്രേഡിങ്ങിന്റെ സഹകരണത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ വിവിധ കലാസാംസ്കാരിക പരിപാടികളും കായികരംഗത്തെ പ്രമുഖർക്കുള്ള ആദരവും അരങ്ങേറും. ഉദ്ഘാടന മത്സരത്തിൽ എഫ്.സി.ഡി തെക്കേപ്പുറം ദമ്മാം ഡബ്ല്യു.എഫ്.സി അൽഖോബാറുമായി മാറ്റുരക്കും.
രാത്രി 8.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് റഫീഖ് ചാച്ച, ടൂർണമെൻറ് കമ്മിറ്റി കൺവീനർ സമദ് കാടങ്കോട്, രക്ഷാധികാരി സക്കീർ വള്ളക്കടവ്, സെക്രട്ടറി ജുനൈദ് നീലേശ്വരം, അഷ്റഫ് സോണി, സമീർ കരമന, വസീം ബീരിച്ചേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.