ജർമനിയിൽ ബയേൺ യുഗത്തിന് അന്ത്യമാകുമോ​?; കിരീടത്തിലേക്കടുത്ത് ഡോട്ട്മുണ്ട്

ജർമൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ 10 വർഷം കിരീടം കൈവശംവെച്ച ബയേൺ മ്യൂണിക്കിന്റെ രാജവാഴ്ചക്ക് ഇത്തവണ അന്ത്യമാകാൻ സാധ്യതയേറെ. 33 മത്സരങ്ങൾ പൂർത്തിയായപ്പോൾ 70 പോയന്റോടെ ബൊറൂസിയ ഡോട്ട്മുണ്ടാണ് മുന്നിൽ. ശനിയാഴ്ച ആർ.ബി ലെയ്പ്സിഷിനോട് ബയേൺ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽക്കുകയും ഞായറാഴ്ച ഡോട്ട്മുണ്ട് ഓഗ്സ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർക്കുകയും ചെയ്തതോടെയാണ് പോയന്റ് ടേബിളിൽനിന്ന് ബയേൺ രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്.

ഒരു മത്സരം മാത്രമാണ് ഇരു ടീമിനും ശേഷിക്കുന്നത്. ഡോട്ട്മുണ്ടിന് ജയിച്ചാൽ കിരീടമുറപ്പിക്കാനാവും. അടുത്ത മത്സരം പരാജയപ്പെട്ടാലും ബയേൺ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ അവർക്ക് സ്വപ്നകിരീടം ചൂടാം. 27ന് മെയിൻസുമായാണ് ഡോട്ട്മുണ്ടിന്റെ മത്സരമെങ്കിൽ അന്നുതന്നെ എഫ്.സി കൊളോണിനെതിരെയാണ് ബയേണിന്റെ പോരാട്ടം.

2011, 2012 വർഷങ്ങളിൽ ബൊറൂസിയ ജേതാക്കളായ ശേഷം ബയേൺ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. 2013 മുതൽ 2022 വരെ സീസണുകളിൽ അവർ കപ്പിൽ മുത്തമിട്ടു.

Tags:    
News Summary - Could the Bayern era be over in Germany?; Dortmund near the crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.