ലണ്ടൻ: സ്പാനിഷ് മധ്യനിര താരം സെർജിയോ ബുസ്കറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, ടീമിൽ രോഗം പടരുന്നു. മറ്റൊരു മധ്യനിര താരമായ ഡീഗോ ലോറെെൻറക്കാണ് രണ്ടാമതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, യൂറോ കപ്പിലെ ഫേവറിറ്റുകളായ സ്പെയ്നിന് വൻ തിരിച്ചടിയായി. കൂടുതൽ പേരിൽ രോഗം ഇനിയും സ്ഥിരീകരിച്ചാൽ, സീനിയർ ടീമിന് പകരം അണ്ടർ 21 ടീമിനെ യൂറോ ടൂർണമെൻറിൽ കളിപ്പിക്കേണ്ടിവരും.
സീനിയർ താരങ്ങൾ ക്വാറൻറീനിലായതിനാൽ നേരേത്ത നിശ്ചയിച്ച ലിേത്വനിയക്കെതിരായ സൗഹൃദ മത്സരത്തിൽ സ്പാനിഷ് അണ്ടർ 21 ടീം കളത്തിലിറങ്ങി. ലൂയിസ് ഡി ലാ ഫോണ്ടെ പരിശീലിപ്പിക്കുന്ന ടീം ഒട്ടും നിരാശരാക്കാതെ 4-0ത്തിന് ജയിച്ച് അണ്ടർ 21 ടീം സെറ്റാണെന്ന് അറിയിച്ചു. ഈ മത്സരത്തിലേക്ക് വിളിച്ച 20 പേരിൽ 19 താരങ്ങളും സീനിയർ ടീമിൽ കളിക്കാത്തവരാണ്. ഹ്യൂഗോ ഗില്ലാമൺ(3), ബ്രഹിം ഡിയസ്(24), യുവാൻ മിറാണ്ട(54), യാവി പോഡോ(73) എന്നിവരാണ് ഗോൾ നേടിയത്.
അതേസമയം, കൂടുതൽ കളിക്കാർക്കു കോവിഡ് ബാധിച്ചാൽ മുൻകരുതലെന്ന നിലക്ക് അഞ്ചു കളിക്കാരെക്കൂടി സീനിയർ ടീമിലേക്ക് പരിശീലനത്തിനു വിളിച്ചു. ഇവർ സ്പെയിൻ ടീമിനൊപ്പമല്ലാതെ സമാന്തരമായി പരിശീലനം തുടങ്ങിയിട്ടുണ്ട്. റോഡ്രിഗോ മൊറീനോ (ലീഡ്സ്), പാബ്ലോ ഫോർനൽസ് (വെസ്റ്റ് ഹാം), കാർലോസ് സോളർ (വലൻസിയ), ബ്രെയിസ് മെൻഡസ് (സെൽറ്റ വിഗോ), റൗൾ ആൽബിയോൾ (വിയ്യാറയൽ) എന്നിവരാണ് പുതുതായി ടീമിലേക്കു വിളിക്കപ്പെട്ട താരങ്ങൾ. നിലവിൽ ഐസലേഷനിലുള്ള സീനിയർ ടീമിലെ കളിക്കാരെ നാലു പേരടങ്ങുന്ന സംഘങ്ങളായി വേർതിരിച്ച് പരിശീലിപ്പിക്കാനാണ് തീരുമാനം. 14ന് സ്വീഡനെതിരായാണ് സ്പെയ്നിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.