ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആരവക്കാലത്തെ ഓർമിപ്പിച്ച് ഖത്തറിൽ നാളെ വമ്പൻ പോരാട്ട ദിനം. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന്റെയും ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് അൽ ദുഹൈലിന്റെയും മത്സരത്തിന് വേദിയൊരുക്കാൻ കാത്തിരിക്കുകയാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. 40,000ത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്കാണ് വമ്പൻ ടീമുകളുടെ വീറുറ്റ പോരാട്ടം നടക്കുന്നത്.
ലോകകപ്പിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ദോഹയിലേക്ക് തിരികെയെത്തുന്നുവെന്ന സവിശേഷത കൂടി മത്സരത്തിനുണ്ട്. മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞിരുന്നു.അൽ നസ്റിനെ ക്രിസ്റ്റ്യാനോയും സാദിയോ മാനെയും നയിക്കുമ്പോൾ, ഫിലിപ് കുടീന്യോയുടെ നേതൃത്വമാണ് ആതിഥേയരായ അൽ ദുഹൈലിന്റെ കരുത്ത്. ഗ്രൂപ് ‘ഇ’യിൽനിന്ന് അൽ നസ്ർ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, മൂന്നു കളിയിൽ ഒരു പോയന്റ് മാത്രമുള്ള അൽ ദുഹൈലിന് മുന്നോട്ടുള്ള യാത്രക്ക് വിജയം അനിവാര്യമാണ്.
e
ദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുന്ന ചൊവ്വാഴ്ച രാത്രിയിൽ ദോഹ മെട്രോ ട്രെയിനുകളും ട്രാമുകളും അധിക സമയം സർവിസ് നടത്തുമെന്ന് അധികൃതർ. ഫുട്ബാൾ ആരാധകരുടെ യാത്ര എളുപ്പമാക്കുന്നതിനായി അടുത്ത ദിവസം പുലർച്ച രണ്ടു മണിവരെ മെട്രോ സർവിസ് നടത്തും. ഇതിനു പുറമെ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്നുള്ള എം311 മെട്രോ ലിങ്ക് ബസ് അൽ സുഡാൻ സ്റ്റേഷനിൽനിന്ന് സർവിസ് നടത്തും. മത്സരത്തിന് വമ്പൻ ആരാധക സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.