സെനിക്ക(ബോസ്നിയ): സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ യൂറോകപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗലിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് ബോസ്നിയയെയാണ് റൊണാൾഡോയും സംഘവും തറപറ്റിച്ചത്. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ എട്ടും ജയിച്ച് 24 പോയിന്റുമായി ഗ്രൂപ്പ് ജെ യിൽ ഒന്നാം സ്ഥാനം തുടരുകയാണ്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡെടുത്തു.
ബോസ്നിയൻ താത്തിന്റെ ഹാൻഡ്ബോളിലൂടെ ലഭിച്ച പെനാൽറ്റി റോണാൾഡോ ഗോളാക്കിമാറ്റുകയായിരുന്നു. 20ാം മിനിറ്റിൽ റൊണാൾഡോയിലൂടെ തന്നെ ലീഡ് ഉയർത്തി. ബോക്സിന്റെ വലതുമൂലയിൽ നിന്നുള്ള ജാവോ ഫെലിക്‌സ് നൽകിയ പാസ് റൊണാൾഡോ അനായാസം വലയിലാക്കുകയായിരുന്നു. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റോണാൾഡോയുടെ 127ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്. 25ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളിലൂടെ പോർച്ചുഗൽ മൂന്ന് ഗോളിന്റെ ലീഡ് നേടി (3-0).
32ാം മിനിറ്റിൽ ജാവോ കാൻസലോയുടെ ഗോളുമെത്തി. ബ്രൂണോ ഫെർണാണ്ടസ് ബോക്സിനകത്തേക്ക് നീട്ടിയ പാസിൽ അറ്റൻഡ് ചെയ്യാനുള്ള റൊണാൾഡോയുടെ ശ്രമം പാളിയതോടെ പിറകെ വന്ന ജാവോ കാൻസലോയുടെ ലോങ് റെയ്ഞ്ചറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
41 ാംമിനിറ്റിൽ ഒറ്റാവിയോടെ മനോഹരമായ പാസിൽ ജാവോ ഫെലിക്സ് ലക്ഷ്യം കണ്ടതോടെ പോർച്ചുഗൽ ആദ്യ പകുതിയിൽ തന്നെ 5-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള പോർച്ചുഗൽ ശ്രമങ്ങളെ ശക്തമായി ചെറുത്ത ബോസ്നിയ തോൽവിയുടെ ആഘാതെ കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.