ലിസ്ബൺ: ലോക ഫുട്ബാളിൽ വെറ്ററൻ പടക്കൊപ്പം റോണോയെ എണ്ണിതുടങ്ങാറായെങ്കിലും കൗമാരവും യുവതയും ഇപ്പോഴും തോൽവി സമ്മതിക്കും, മൈതാനത്തെ ആ കളിക്കരുത്തിനു മുന്നിൽ. ഏറ്റവുമവസാനം ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ എന്ന റെക്കോഡും സ്വന്തം പേരിലേക്കുകൂടി ചേർത്തുവെച്ചാണ് ഫ്രാൻസിനെതിരെ സമനിലയുമായി പോർച്ചുഗലിനെ യൂറോ കപ് പ്രീ ക്വാർട്ടറിലേക്ക് താരം വഴിനടത്തിയത്.
ഇറാൻ ഇതിഹാസം അലി ദായിയുടെ പേരിലായിരുന്നു വർഷങ്ങളായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ എന്ന റെക്കോഡ്- 109 ഗോൾ. ഇന്നലെ രണ്ടു പെനാൽറ്റികൾ ഗോളാക്കി മാറ്റി റൊണാൾഡോ അതിനൊപ്പമെത്തി.
1993 മുതൽ 2006 വരെ ഇറാൻ ദേശീയ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്നു അലി ദായ്. പിന്നീട് താരങ്ങൾ പലത് മികച്ച സ്കോറർമാരായി സജീവമായെങ്കിലും 90 രാജ്യാന്തര ഗോളുകൾ നേടിയത് അലി ദായ്ക്കൊപ്പം ക്രിസ്റ്റ്യാനോ മാത്രം.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ ഉൾപെടെ റെക്കോഡുകൾ പലത് ഇതിനകം സ്വന്തമാക്കിയ റോണോക്ക് യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്കോർ ചെയ്യാനായാൽ വീണ്ടും ചരിത്രമേറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.