പോർട്ടോ: യുവേഫ നാഷൻസ് ലീഗിൻെറ ഗാലറിയിൽ കാഴ്ചക്കാരാനായി ഇരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കൊണ്ട് മാസ്ക് ധരിപ്പിക്കുന്ന ജീവനക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോർട്ടോയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയുമായി പോർച്ചുഗൽ ഏറ്റുമുട്ടുന്നത് കാണാനെത്തിയതായിരുന്നു സൂപ്പർതാരം.
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ഗാലറിയിൽ കാഴ്ചക്കാരനായി ഇരുന്ന റൊണാൾഡോയുടെ അടുത്തെത്തി സുരക്ഷ ഉദ്യോഗസ്ഥ മാസ്ക്ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സങ്കോചമൊന്നും കൂടാതെ റൊണാൾഡോ നിർദേശം സ്വീകരിക്കുകയും ചെയ്തു.
മത്സരത്തിൽ ക്രൊയേഷ്യയെ പോർച്ചുഗൽ 4-1ന് തകർത്തിരുന്നു. മത്സരത്തിന് മുമ്പ് തേനീച്ച കുത്തിയതിനാലാണ് റൊണാൾഡോ കളത്തിലിറങ്ങാതിരുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.