യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വേറെ ലെവലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും റയല്‍ മാഡ്രിഡിനൊപ്പവും യൂറോപ്പ് കീഴടക്കിയ പോര്‍ച്ചുഗല്‍ താരം ഒരു തവണ കൂടി ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിടുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ടീമുകളിലേക്ക് ചേക്കേറാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനായാസം ഗോളടിച്ച് കൂട്ടിയ ഏഴ് ടീമുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തത് ഇറ്റാലിയന്‍ കരുത്തരായ യുവെന്റസിനെതിരെയാണ്. ഇതില്‍ 2017-18 സീസണില്‍ നേടിയ ബൈസിക്കിള്‍ കിക്ക് ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തേയും മികച്ച ഗോളുകളില്‍ ഒന്നായി. യുവെന്റസ് ആരാധകര്‍ എഴുന്നേറ്റ് കൈയ്യടിച്ചാണ് ക്രിസ്റ്റിയാനോയെ അഭിനന്ദിച്ചത്.
അയാക്‌സ് - ഏഴ് മത്സരം, ഒമ്പത് ഗോളുകള്‍
ചാമ്പ്യന്‍സ് ലീഗില്‍ 2012 ല്‍ ക്രിസ്റ്റ്യാനോ ആദ്യ ഹാട്രിക്ക് നേടിയത് ഡച്ച് ക്ലബ്ബായ അയാക്‌സിനെതിരെ. എവേ മത്സരത്തിലായിരുന്നു ഈ ഹാട്രിക്ക് എന്ന സവിശേഷതയുണ്ട്.
റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി ക്രിസ്റ്റ്യാനോടെ ടീമിലെത്തിക്കാന്‍ ബയേണ്‍ ആഗ്രഹിക്കുന്നതിന് പിറകില്‍ ഒരു രഹസ്യമുണ്ട്. നേരിട്ട ജര്‍മന്‍ ക്ലബ്ബുകളില്‍ ക്രിസ്റ്റിയാനോ കൂടുതല്‍ ഗോളടിച്ചത് ബയേണിനെതിരെയാണ്.
ഷാല്‍ക്കെ : നാല് മത്സരം, ഏഴ് ഗോളുകള്‍
2014- 2015 സീസണില്‍ റയല്‍ മാഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തു വിട്ടത് ക്രിസ്റ്റ്യാനോയുടെ മികവിലായിരുന്നു. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി പോര്‍ച്ചുഗീസ് താരം ആറാടി.
ജര്‍മന്‍ ക്ലബ്ബുകളില്‍ ബയേണ്‍ മ്യൂണിക്കും ഷാല്‍ക്കെയും കഴിഞ്ഞാല്‍ ക്രിസ്റ്റ്യാനോയുടെ ഗോളടിയുടെ ചൂടറിഞ്ഞത് ബൊറുസിയ ഡോട്മുണ്ടാണ്. ഏഴ് തവണയാണ് വല കുലുക്കിയത്.
അത്‌ലറ്റികോ മഡ്രിഡ് - 10 മത്സരം, ഏഴ് ഗോളുകള്‍
അത്‌ലറ്റികോ മഡ്രിഡ് മറക്കില്ല ക്രിസ്റ്റ്യാനോയെ. 35 തവണയാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കെതിരെ കളിച്ചത്. അത്‌ലറ്റികോ വാങ്ങിക്കൂട്ടിയത് 25 ഗോളുകളും. ഇതില്‍ ഏഴെണ്ണം ചാമ്പ്യന്‍സ് ലീഗില്‍. ആദ്യ ഗോള്‍ 2014 ഫൈനലില്‍. 2016-17 സീസണില്‍ രണ്ട് ഹാട്രിക്കുകളാണ് അത്‌ലറ്റികോക്കെതിരെ നേടിയത്.
ലിയോണ്‍ - 12 മത്സരം, ആറ് ഗോളുകള്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ്, യുവെന്റസ്. ഇങ്ങനെ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി ക്രിസ്റ്റ്യാനോ ഫ്രഞ്ച് ക്ലബ് ലിയോണിനെതിരെ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളാണ് ലിയോണിനെതിരെ താരം നേടിയത്. എട്ടു തവണ പ്രീക്വാര്‍ട്ടറിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.