റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോൾ പ്രായം 38 വയസാണ്. നാല് മാസം കൂടി കഴിഞ്ഞാൽ 39 പൂർത്തിയാകും. എന്നാൽ 18 കാരന്റെത് എന്ന് തോന്നിപ്പിക്കുന്ന എനർജി ലെവലാണ് ഇന്നലെ പോലും ഇതിഹാസം താരം ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ ദുഹൈലിനെതിരെ 61 ാം മിനിറ്റിൽ നേടിയ ഇടങ്കാലൻ ലോങ്റെയ്ഞ്ചർ ഗോൾ മാത്രം മതി അദ്ദേഹത്തിന്റെ എനർജി റെയ്ഞ്ച് മനസിലാക്കാൻ.
റൊണാൾഡോയുടെ വീക്ക് ഫൂട്ടാണ് ഇടങ്കാലെന്ന വിമർശകനങ്ങൾക്കുമുള്ള മറുപടി കൂടിയായിരുന്നു അത്. കഴിഞ്ഞില്ല, 20 മിനിറ്റിനകം അതേ കാലിൽ തൂക്കിയാണ് അൽനസ്റിന്റെ അവസാന ഗോളും അൽ ദുഹൈലിന്റെ വലയിലെത്തിയത്. ഈ സീസണിൽ അൽ നസ്റിന് വേണ്ടി ആകെ നേടിയ 20 ഗോളുകളിൽ ഒമ്പത് എണ്ണവും അടിച്ചത് ഇടങ്കാല് കൊണ്ടാണ് എന്നാതാണ് രസകരം. അതിലൂടെ ഒരു കാര്യം വ്യക്തമാണ്, അദ്ദേഹത്തിന് വീക്ക് ഫൂട്ട് എന്നൊന്നുമില്ല.
അടുത്ത ലോകകപ്പ് വരെ കളിക്കുമോ എന്നുള്ള ചോദ്യങ്ങൾ നിരന്തരം ഉയരുന്നുണ്ടെങ്കിലും ചോദിക്കുന്നവരെ നാണംകെടുത്തുന്ന പ്രകടനമാണ് റൊണാൾഡോ കാഴ്ചവെക്കുന്നത്. ഈ വർഷം 43 ഗോളുകൾ നേടി, ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ഈ 38കാരൻ.
അന്താരാഷ്ട്ര കരിയറിൽ ആകെ 862 ഗോളുകൾ നേടി ഒന്നാമത് തുടരുന്ന അദ്ദേഹം 900 എന്ന മാന്ത്രിക സംഖ്യ എത്തിപ്പിടിക്കുമെന്നുറപ്പാണ്. ഈ വർഷം മുതൽ പന്ത് തട്ടാൻ തുടങ്ങിയ സൗദി ക്ലബായ അൽ നസ്റിന് വേണ്ടി 38 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി.
പോർച്ചുഗലിന് വേണ്ടി 127 ഗോളുകൾ നേടിയ റൊണാൾഡോ രാജ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഗോൾ വേട്ടക്കാരനാണ്. 450 ഗോളുകൾ നേടിയ റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകൾ നേടിയ റൊണാൾഡോ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.