'പോരാട്ടം അവസാനിച്ചിട്ടില്ല, 2024 യൂറോയിൽ കളിക്കണം'; ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബാളിൽ ക്രിസ്റ്റ്യാനോയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞ് തുടങ്ങിയവർക്ക് സൂപ്പർ താരം തന്നെ മറുപടി നൽകിയിരിക്കുന്നു. ഉടൻ വിരമിക്കുന്നത് ആലോചനയിലില്ലെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും 2024ലെ യൂറോയിൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും മാഞ്ചസ്റ്റർ യുനൈറ്റഡിനെ പോർച്ചുഗീസ് താരം പറയുന്നു.

'എന്‍റെ യാത്ര അവസാനിച്ചിട്ടില്ല, കുറച്ചു കാലം കൂടി നിങ്ങൾ 'ക്രിസ്'നോട് പൊറുക്കണം' -റൊണാൾഡോ പറഞ്ഞു. ചൊവ്വാഴ്ച ലിസ്ബണിൽ പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷന്‍റെ (എഫ്.പി.എഫ്) പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു താരം.

'ലോകകപ്പിലും യൂറോ കപ്പിലും ഭാഗഭാക്കാകാൻ ഞാൻ ആഗ്രഹിക്കുന്നു...കൂടുതൽ ഊർജസ്വലനായി തോന്നുന്നു. എന്‍റെ ആഗ്രഹങ്ങൾ വലുതാണ്' -37കാരൻ കൂട്ടിച്ചേർത്തു. പോർച്ചുഗലിനായി 189 മത്സരങ്ങളിൽനിന്ന് 117 ഗോളുകളാണ് താരം നേടിയത്. ഖത്തർ ലോകകപ്പ് രാജ്യത്തിനായി കളിക്കുന്ന താരത്തിന്‍റെ പത്താമത്തെ അന്താരാഷ്ട്ര ടൂർണമെന്‍റാകും.

സീസണിൽ റൊണാൾഡോ യുനൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മറ്റു ക്ലബുകളൊന്നും താരത്തിനായി മുന്നോട്ടുവന്നില്ല. ഇതോടെയാണ് ക്ലബിൽതന്നെ തുടരാൻ നിർബന്ധിതനായത്. പുതിയ സീസണിൽ അത്ര ശുഭകരമല്ല കാര്യങ്ങൾ. പ്രീമിയർ ലീഗിൽ യുനൈറ്റഡിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

യൂറോപ്പ ലീഗിൽ കഴിഞ്ഞദിവസം മോൾഡോവൻ ക്ലബ് ഷെരീഫ് എഫ്.സിക്കെതിരെ നേടിയ ഗോളാണ് താരം സീസണിൽ നേടിയ ഒരേയൊരു ഗോൾ.

Tags:    
News Summary - Cristiano Ronaldo wants to play till Euro 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.