ബെൽഗ്രേഡ്: ഇഞ്ച്വറി ടൈമിൽ ഗോൾ അനുവദിക്കാത്തതിനെതിനെ തുടർന്ന് ആം ബാൻഡ് വലിച്ചെറിഞ്ഞ് പോർചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളംവിട്ട സംഭവം വലിയ വാർത്തയായിരുന്നു. സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഷേധം.
എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി ആ ആം ബാൻഡ് ലേലത്തിന് വെച്ചിരിക്കുകയാണിപ്പോൾ. ഗുരുതര രോഗം ബാധിച്ച ആറു വയസുകാരന്‍റെ ചികിത്സാർഥം സെർബിയയിലെ ചാരിറ്റി സംഘടനയാണ് ആം ബാൻഡ് ലേലത്തിൽ വെച്ചിരിക്കുന്നത്.
മത്സരത്തിന്‍റെ അവസാന നിമിഷം താൻ അടിച്ച പന്ത് ഗോൾ ലൈൻ കടന്നിട്ടും ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ ഫൈനൽ വിസിലിന് മുമ്പ് ആം ബാൻഡ് വലിച്ചെറിഞ്ഞ് കളം വിട്ടിരുന്നു. ബെൽഗ്രേഡിൽ ശനിയാഴ്ച നടന്ന മത്സം 2-2ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡ് സ്റ്റേഡിയം ജീവനക്കാർ മുഖേന ശേഖരിച്ചാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. മൂന്ന് ദിവസമാണ് നീല നിറത്തിൽ 'സി' ആലേഖനം ചെയ്ത ആം ബാൻഡ് ലേലത്തിനുണ്ടാകുക. ക്രിസ്റ്റ്യാനോയുടെ പ്രവർത്തി ചട്ടലംഘനമാണോ എന്ന് പരിശോധിക്കാൻ ഫിഫ ഗവേണിങ് ബോഡിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം വിജയം നൽകുമായിരുന്ന ഗോൾ നിഷേധിച്ച റഫറി പിന്നീട് മാപ്പു പറഞ്ഞു. മത്സര ശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി എത്തി മാപ്പു പറഞ്ഞതെന്ന് പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാേന്റാസ് പറഞ്ഞു.
ആദ്യം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന പോർച്ചുഗലിനെ ഞെട്ടിച്ച് തുടരെ രണ്ടെണ്ണം വീട്ടി സെർബിയ ഒപ്പം പിടിച്ച കളി അവസാന വിസിലിലേക്ക് നീങ്ങുേമ്പാഴായിരുന്നു പോർച്ചുഗലിന് 'ഭാഗ്യ' നിമിഷമെത്തിയത്. പെനാൽറ്റി ബോക്സിനരികെ കാലിൽകിട്ടിയ പന്ത് പതിയെ ഗോളിയെയും കടന്ന് പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ തട്ടിയിടുന്നു. ഓടിയെത്തിയ സെർബിയ പ്രതിരോധ താരം സ്റ്റീഫൻ മിത്രോവിച്ച് പന്ത് അടിച്ചകറ്റുേമ്പാഴേക്ക് കുമ്മായ വര കടന്നിരുന്നു. പക്ഷേ, കൺപാർത്തിരുന്ന റഫറിയുടെ കണ്ണിൽ പതിയാതെ വന്നതോടെ ഗോൾ അനുവദിക്കപ്പെട്ടില്ല.
യോഗ്യത മത്സരങ്ങളിൽ ഫിഫ ഗോൾ ലൈൻ സാങ്കേതികത നിർബന്ധമാക്കാത്തതാണ് ഇവിടെ വില്ലനായത്. അതിവേഗം സാങ്കേതിക വികസിച്ചിട്ടും ഫിഫ എന്തുകൊണ്ട് ഇത്തരം കളികളിൽ നടപ്പാക്കുന്നില്ലെന്ന് പോർച്ചുഗൽ ആരാധകർ ചോദിക്കുന്നു.
മത്സര ശേഷം കളിയുടെ റീേപ്ല കണ്ടാണ് റഫറി പോർച്ചുഗൽ പരിശീലകന്‍റെ അടുത്തെത്തി സംഭവിച്ചതിൽ മാപ്പുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.