അന്താരാഷ്​ട്ര ഫുട്​ബാളിൽ നൂറുഗോൾ കുറിച്ച്​ ക്രിസ്​റ്റ്യാനോ, മുമ്പിലുള്ളത്​ ഒരാൾ മാത്രം

ലിസ്​ബൺ: പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. യുവേഫ നേഷൻസ്​ ലീഗ്​ ഫുട്​ബാളിൽ സ്വീഡനെതിരെ 45ാം മിനിട്ടിൽ നേടിയ ഗോളോടെ അന്താരാഷ്​ട്ര ​ഫുട്​ബാളിൽ 100 ഗോളെന്ന അനുപമമായ നേട്ടം ക്രിസ്​റ്റ്യാനേ റൊണാൾഡോ പിന്നിട്ടു.

മത്സരത്തിൽ 72ാം മിനുട്ടിൽ ഒരു ഗോൾ കൂടി ക്രിസ്​റ്റ്യാനോ നേടിയിരുന്നു. 165 മത്സരങ്ങളിൽ നിന്നാണ്​ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്​. 109 ഗോളുകൾ നേടിയ ഇറാ​െൻറ അലിദേയി മാത്രമാണ്​ ഇക്കാര്യത്തിൽ റൊണാൾഡോക്ക്​ മുന്നിലുള്ളത്​.


പോർച്ചുഗലിനായി 2003ലാണ്​ റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്​. അർജൻറീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ പേരിൽ 70 ഗോളുകളാണുള്ളത്​. 72 ഗോളുകളുള്ള ഇന്ത്യൻ നായകൻ സുനിൽ ഛേത്രി സജീവമായ താരങ്ങളിൽ ക്രിസ്​​റ്റ്യാനോക്ക്​ പിന്നിൽ രണ്ടാമനാണ്​.

ക്രിസ്​റ്റ്യാനോയുടെ ഇരട്ടഗോളുകളുടെ കരുത്തിൽ സ്വീഡനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്​ പോർച്ചുഗൽ തകർത്തിരുന്നു. നേഷൻസ്​ ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ തേനീച്ചയുടെ കുത്തേറ്റുള്ള അണുബാധ കാരണം ക്രിസ്​റ്റ്യനോക്ക്​ കളത്തിലിറങ്ങാനായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.