മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത സീസണില്‍ ഏത് ക്ലബില്‍ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബാള്‍ ലോകം. മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയെങ്കിലും താരം അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
യുനൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി, പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, പല കബ്ലുകളും വാർത്ത നിഷേധിച്ചു രംഗത്തെത്തി. ഇതിനിടെയാണ് മുന്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുമെന്ന വാർത്തയും പുറത്തുവന്നത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ സ്റ്റേഡിയത്തിനു മുന്നില്‍ റൊണാള്‍ഡോയുടെ കാര്‍ കണ്ടുവെന്നും സൂപ്പര്‍താരം ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്തിയതാണ് എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. പിന്നാലെ വാർത്ത വ്യാജമെന്ന് താരം തന്നെ പ്രതികരിച്ചു.
ഇതിനിടെയാണ് കഴിഞ്ഞദിവസം മകൻ ധരിച്ച ജഴ്സി പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കിയത്. മകൻ മാറ്റിയോയെ വെള്ള (ലോസ് ബ്ലാങ്കോസ്) ജഴ്സിയിൽ കണ്ടതിനാൽ താരം റയൽ മാഡ്രിഡിലേക്കുള്ള മടക്കയാത്രയിലാണെന്നാണ് പ്രചരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം പ്രകടനത്തിനിടയിലും റൊണാൾഡോ ആയിരുന്നു ഏറ്റവും കൂടുതൽ ഗോൾ നേടിയത്.
അതേസമയം, മാഡ്രിഡിലേക്ക് ക്രിസ്റ്റ്യാനോ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. കരിം ബെൻസേമയും വിനീഷ്യസ് ജൂനിയറും മികച്ച ഫോമിൽ തുടരുന്നതിനിടെ മറ്റൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള സാധ്യതയില്ല. ക്രിസ്റ്റ്യാനോയുടെ അടുത്ത തട്ടകം ഏതെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.