മലപ്പുറം: സന്തോഷ് ട്രോഫിയിലെ ഗ്രൂപ് ബി മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തിൽ ഒഡിഷയും കർണാടകയും തമ്മിൽ ഏറ്റുമുട്ടും. രാത്രി പയ്യനാട്ട് നിലവിലെ ജേതാക്കളായ സർവിസസ് മണിപ്പൂരിനെ നേരിടും. ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ മികച്ച ജയങ്ങളാണ് കർണാടകക്ക് ആത്മവിശ്വാസം നൽകുന്നത്. തമിഴ്നാടിനെ 4 -0ത്തിനും ആന്ധ്രയെ 1 -0ത്തിനും തെലങ്കാനയെ 2 -0ത്തിനും തകർത്തിരുന്നു.
ഒഡിഷയാകട്ടെ, കിഴക്കൻ മേഖല റൗണ്ടിൽ ബിഹാറിനെ 5 -0ത്തിന് തോൽപിച്ചപ്പോൾ ഝാർഖണ്ഡിനെതിരെ 1 -1 സമനിലയിലായി. നാഗാലൻഡ്, ത്രിപുര, മിസോറം ടീമുകൾക്കെതിരെ യഥാക്രമം 3 -0, 1 -0, 1 -0 സ്കോറുകൾക്കായിരുന്നു നോർത്ത് -ഈസ്റ്റ് സോണിൽ മണിപ്പൂരിന്റെ ജയം. സർവിസസ് നോർത്ത് സോണിൽ ഹിമാചലിനെതിരെ 3 -0, ജമ്മു-കശ്മീരിനെതിരെ 3 -0, യു.പിക്കെതിരെ 2 -0, ഛത്തിസ്ഗഢിനെതിരെ 2 -0 എന്നിങ്ങനെ ഏകപക്ഷീയ ജയങ്ങളും സ്വന്തമാക്കി കരുത്തുകാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.