സാവോപോളോ: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ജൂണിൽ എക്വഡോർ, പരഗ്വേ എന്നിവർക്കെതിരായ തെക്കനമേരിക്കൻ യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള 24 അംഗ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളായ കുടീന്യോ, ഫെർണാണ്ടിന്യോ, വില്യൻ, ആർതർ മെലോ, ഡഗ്ലസ് കോസ്റ്റ, മാഴ്സലോ, റഫീന്യ എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കി. ജൂൺ നാലിന് എക്വഡോറിനും, എട്ടിന് പരഗ്വേക്കും എതിരെയാണ് ബ്രസീലിെൻറ യോഗ്യത മത്സരങ്ങൾ. അതേ സമയം വൈറ്ററൻ താരങ്ങളായ ഡാനി ആൽവ്സും തിയാഗോ സിൽവയും ഇടം പിടിച്ചിട്ടുണ്ട്.
കോപ അമേരിക്ക ടൂർണമെൻറ് കൂടി മുന്നിൽ കണ്ടാണ് യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ടീം ബ്രസീൽ
ഗോൾകീപ്പർ: അലിസൺ, എഡേഴ്സൺ, വെവർട്ടൻ.
പ്രതിരോധം: ഡാനിലോ, ഡാനി ആൽവസ്, അലക്സ് സാൻഡ്രോ, റെനൻ ലോദി, തിയാഗോ സിൽവ, ലൂക്കാസ് വെരിസിമോ, എഡർ മിലിറ്റാവോ, മാർക്വീനോസ്
മധ്യനിര: കാസിമിറോ, ലൂക്കാസ് പക്വറ്റ, ഫാബീന്യോ, ഫ്രെഡ്, റിബെയ്റോ, ഡഗ്ലസ് ലൂയിസ്
മുന്നേറ്റം: നെയ്മർ, ഫിർമീന്യോ, റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, സെബാലീന്യോ, വിനീഷ്യസ് ജൂനിയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.