ഡെന്മാർക്​ ഉറപ്പിച്ചു; ഖത്തർ ലോകകപ്പിന്​ യോഗ്യത നേടുന്ന രണ്ടാമത്തെ രാജ്യം

കോപ്പൻഹേഗൻ: ഖത്തർ ലോകകപ്പിന്​ യോഗ്യത നേടുത്ത രണ്ടാമത്തെ രാജ്യമായി ഡെന്മാർക്​. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഓസ്​​ട്രിയ​െയ തോൽപിച്ചതോടെയാണ്​ ഡെന്മാർക്​ യോഗ്യത ഉറപ്പിച്ചത്​. കഴിഞ്ഞ ദിവസം മാസിഡോണിയയെ തകർത്ത്​ ജർമനി ഖത്തർ ലോകകപ്പിന്​ യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായിരുന്നു.

ഗ്രൂപ്പ്​ എഫിൽ നിന്നും ബഹുദൂരം മുന്നിലെത്തിയാണ്​ ഡെന്മാർക്​ യോഗ്യത ഉറപ്പിച്ചത്​. എട്ടുമത്സരങ്ങളിൽ എട്ടും ജയിച്ച ഡെന്മാർകിന്​ 24 പോയന്‍റുള്ളപ്പോൾ രണ്ടാമതുള്ള സ്​കോട്ട്​ലാൻഡിന്​ 17 പോയന്‍റ്​ മാത്രമാണുള്ളത്​. എട്ടുമത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ്​ ഡെന്മാർക്​ ഇതിനോടകം അടിച്ചുകൂട്ടിയത്​. ഇസ്രയേൽ, ഓസ്​ട്രിയ, ഫറോവ ഐസ്​ലൻസ്​, മൽഡോവ എന്നിവരാണ്​ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.

53ാം മിനിറ്റിൽ ജോക്വിം മെഹ്​ലെ നേടിയ ഗോളിലാണ്​ ഡെന്മാർക്​ ഒാസ്​ട്രിയക്കെതിരെ ജയം നേടിയത്​.

Tags:    
News Summary - Denmark qualify for 2022 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.