കോഴിക്കോട്: ലോകത്ത് ദൂരെയുള്ള നിരവധി രാജ്യങ്ങളിൽ തങ്ങൾക്ക് ആരാധകരുണ്ടെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അർജന്റീനൻ ടീമിലെ പ്രമുഖ താരം പപ്പു ഗോമസ്. ‘‘ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങൾ നൽകുന്ന പിന്തുണ സന്തോഷകരമാണ്. ഒരിക്കൽ ഞങ്ങൾക്ക് അവിടെ വരണം’’ -മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് ഗോമസ് തന്റെ ആഗ്രഹം പങ്കുവെച്ചത്.
‘‘നിങ്ങളുടെ രാജ്യത്ത് ഞങ്ങൾക്ക് ഇത്രയധികം ഫാൻസ് ഉണ്ടെന്നറിയുന്നത് സന്തോഷമുള്ള കാര്യമാണ്. ബംഗ്ലാദേശിലും അർജന്റീനക്ക് ധാരാളം ആരാധകരുണ്ട്. അർജന്റീനക്ക് കൂടുതൽ ആരാധകരുണ്ടാകാൻ കാരണം മറഡോണയും ഇപ്പോൾ ലയണൽ മെസ്സിയുമാണ്’’ -ഗോമസ് പറയുന്നു.
ലോകകപ്പ് നേടിയ അർജന്റീനൻ ടീമിലെ താരം ആദ്യമായാണ് ഒരു ഇന്ത്യൻ മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ലോകകപ്പിലെ അനുഭവങ്ങളും സൗദിയോട് തോറ്റതിന്റെ ആഘാതവുമെല്ലാം പങ്കുവെക്കുന്ന അഭിമുഖം ചൊവ്വാഴ്ച രാത്രി എട്ടിന് മീഡിയവൺ സംപ്രേഷണം ചെയ്യും. മാധ്യമപ്രവർത്തക ജുഷ്ന ഷഹീനാണ് ഗോമസുമായി അഭിമുഖം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.