പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ചകളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ ചരിത്രങ്ങൾ തിരുത്തിയെഴുതാൻ അർജന്‍റീനക്ക് മുന്നിൽ മിനിറ്റുകളുടെ ദൂരം മാത്രം. ഓർക്കാനാഗ്രഹിക്കാത്ത മാറക്കാന ദുരന്തങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു മത്സരം കൂടി ചേർത്തുവെക്കാതിരിക്കാൻ അരയും തലയും മുറുക്കി ബ്രസീൽ പൊരുതുന്നുണ്ട്.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്‍റീനയെ മുന്നിലെത്തിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്സണായുള്ളൂ.
ഇരു ടീമുകളും തുല്യ നിലയിലുള്ള മുന്നേറ്റം കാഴ്ചവെക്കുേമ്പാഴും അധികം സുന്ദരമായ നീക്കങ്ങളൊന്നും ഇരുപക്ഷത്തുനിന്നുമുണ്ടായിട്ടില്ല. ആദ്യ പകുതി പിന്നിടുേമ്പാഴേക്കും മത്സരത്തിൽ 20ലേറെ ഫൗളുകൾ പിറഞ്ഞു കഴിഞ്ഞു. 1993ന് ശേഷമുള്ള ആദ്യകിരീടവുമായി അർജന്‍റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.