ഡീഗോയെ അനുസ്​മരിച്ച്​ മെസിയും ക്രിസ്​റ്റ്യാനോയും

ഡീഗോ മ​റഡോണയു​െ​ട മരണത്തിൽ അനുശോചനമറിയിച്ച്​ അർജൻറീന സൂപ്പർ താരം ലയണൽ മെസിയും  പോർചുഗൽ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും. അർജൻറീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​െൻറ ദിനമാണെന്ന്​ മെസി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മിൽ നിന്ന്​ ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്​.

Full View

അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോൾ ഓർമിക്കുകയാണ്​. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്​ബുക്കിൽ കുറിച്ചു. 

എ​െൻറ ഒരു സുഹൃത്ത്​​ വിട പറയുകയാണ്​. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാൾ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികൻ. ​അദ്ദേഹം വിടപറയുകയാണ്​. പക്ഷേ ഒരിക്കലും മായ​ാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ്​ അദ്ദേഹം മറയുന്നത്​ ക്രിസ്​റ്റ്യാനോ ​ഫേസ്​ബുക്കിൽ കുറിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.