ലിയോൺ: സമീപകാലത്ത് ഏറെ സംഘർഷഭരിതമായ ഫ്രാൻസിലെ ലീഗ് വൺ ഫുട്ബാളിൽ വീണ്ടും അനിഷ്ട സംഭവം. ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിനിടെ ഒളിമ്പിക് മാഴ്സെ താരമായ ദിമിത്രി പായറ്റിനു നേരെ കുപ്പിയേറുണ്ടായി.
കോർണർ കിക്കെടുക്കാനുള്ള ഒരുക്കത്തിനിടെ വെള്ളംകുപ്പി തലയിൽകൊണ്ട പായറ്റ് നിലത്തുവീണു. ഇതേത്തുടർന്ന് റഫറി മത്സരം നിർത്തിവെച്ചു. ഏറെ നേരത്തിനുശേഷം കളി പുനരാരംഭിക്കുന്നതായി അറിയിപ്പുണ്ടായതോടെ ലിയോൺ താരങ്ങൾ മൈതാനത്തിറങ്ങിയെങ്കിലും മാഴ്സെ താരങ്ങൾ എത്തിയില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുന്നതായി റഫറി അറിയിച്ചു.
അടുത്തിടെ ഫ്രഞ്ച് ലീഗിൽ ഇത്തരം സംഭവങ്ങൾ പതിവായിട്ടുണ്ട്. ആഗസ്റ്റിൽ നീസും മാഴ്സെയും തമ്മിലുള്ള കളിയും കാണികൾ മൈതാനത്തേക്ക് കുപ്പിയടക്കമുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞതിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. അന്നും പായറ്റിന് കുപ്പിയേറ് ഏറ്റിരുന്നു. ലെൻസ്-ലില്ലെ, പി.എസ്.ജി-ലിയോൺ, സെൻറ് എറ്റീൻ-എഞ്ചേഴ്സ് മത്സരങ്ങൾക്കിടെയും സമാനസംഭവങ്ങളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.