തിരുവനന്തപുരം: പ്രശസ്ത കളിയെഴുത്തുകാരനും ജർമൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ഫെഡറേഷൻ മുൻ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ഡോ. മുഹമ്മദ് അഷ്‌റഫ് രചിച്ച ‘മാന്ത്രിക ബൂട്ടുകൾ’ പുസ്തകത്തിന്റെ പ്രകാശനം മേയ് 22ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി നിര്‍വഹിക്കും.
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഫുട്ബാളറുമായ യു. ഷറഫലി മുഖ്യാതിഥിയാകും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ലോകത്തെ 26 ഫുട്ബാള്‍ താരങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങള്‍ വിവരിക്കുന്ന ‘മാന്ത്രിക ബൂട്ടുകൾ’ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സ്പോർട്സ്-യുവജനകാര്യ വകുപ്പ് മുന്‍ അഡീഷനൽ ഡയറക്ടറും യുവജനക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ സ്പോർട്സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് ‘മാന്ത്രിക ബൂട്ടുകൾ’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.