മഡ്രിഡ്/ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ വിജയമില്ലാദിനം. രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. അത്ലറ്റികോ മഡ്രിഡ്-മാഞ്ചസ്റ്റർ യുനൈറ്റഡ് കളി 1-1നും ബെൻഫിക-അയാക്സ് ആംസ്റ്റർഡാം മത്സരം 2-2നുമാണ് തുല്യതയിൽ പിരിഞ്ഞത്.
സ്വന്തം തട്ടകമായ വാൻഡ്ര മെട്രൊപൊളിറ്റാനോയിൽ ഏഴാം മിനിറ്റിൽതന്നെ ജാവോ ഫെലിക്സിന്റെ തകർപ്പൻ ഹെഡർ ഗോളിലൂടെ മുന്നിൽ കടന്ന അത്ലറ്റികോയെ കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ പകരക്കാരനായി കളത്തിലെത്തിയ ആന്റണി എലങ്കയാണ് യുനൈറ്റഡിനായി തളച്ചത്. മനോഹരമായ നീക്കത്തിനൊടുവിൽ ബ്രൂണോ ഫെർണാണ്ടസിെൻറ പാസിൽനിന്നായിരുന്നു എലങ്കയുടെ ഗോൾ.
രണ്ടുവട്ടം ലീഡെഡുത്തശേഷമാണ് അയാക്സ് സമനില വഴങ്ങിയത്. അയാക്സ് താരം സെബാസ്റ്റ്യൻ ഹാലർ രണ്ടു ടീമിനായും ഗോളടിച്ചപ്പോൾ അയാക്സിനായി ഡുസാൻ ടാഡിചും ബെൻഫികക്കായി റോമൻ യാറെംചുക്കും കൂടി സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.