ദുബൈ ​േഗ്ലാബ്​ സോക്കർ അവാർഡ്​: എംബാപ്പെ മികച്ച താരം

ദുബൈ: ദുബൈ ​േഗ്ലാബ്​ സോക്കർ അവാർഡി​െൻറ ഈ വർഷത്തെ മികച്ച താരമായി കെയ്​ലൻ എംബാപ്പെയെ തെരഞ്ഞെടുത്തു. താരനിബിഡമായ ആഘോഷരാവിൽ അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്നു റോബർട്ട്​ ലെവ​ൻഡോവ്​സ്​കിയെ മറികടന്നാണ്​ എംബാപ്പെയുടെ പുരസ്​കാര നേട്ടം. ആദ്യമായാണ്​ എംബാപ്പെ ​േഗ്ലാബ്​ സോക്കർ അവാർഡ്​ നേടുന്നത്​. മെസ്സിയും ക്രിസ്​റ്റ്യാനോയും കരീം ബെൻസേമയും സലായുമടങ്ങുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ്​ ഫ്രഞ്ച്​ താരത്തി​െൻറ സ്​ഥാനാരോഹണം. മികച്ച ഗോൾ സ്​കോറർക്കുള്ള മറഡോണ അവാർഡ്​ റോബർട്ട്​ ലെവൻഡോവ്​സ്​കി സ്വന്തമാക്കി.

മികച്ച വനിത താരമായി സ്​പെയിനി​െൻറ അലക്​സിയ പുറ്റല്ലാസിനെ തെരഞ്ഞെടുത്തു. ജിയാൻലുജി ഡോണ്ണറുമ്മയാണ്​ മികച്ച ഗോൾ കീപ്പർ. ഇറ്റാലിയൻ ദേശീയ ടീമി​െൻറ പരിശീലകൻ റോബർ​ട്ടോ മാൻസീനിയാണ്​ പരിശീലകൻ. ഓൾ ടൈം ഗോൾ സ്​കോററായി ക്രിസ്​റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. ഇറ്റിലായണ്​ മികച്ച ടീം. ലയോനാഡോ ബൊനൂച്ചിയാണ്​ മികച്ച പ്രതിരോധ നിര താരം.

തിങ്കളാഴ്​ച രാത്രി ദുബൈ ബുർജ്​ ഖലീഫയിലെ അർമാനിയിലായിരുന്നു പുരസ്​കാര ചടങ്ങ്​. എംബാപ്പെ, ലെവൻഡോവ്​സ്​കി, റൊണാൾഡീഞ്ഞോ, പു​റ്റല്ലാസ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

മറ്റ്​ പുരസ്​കാരങ്ങൾ: ഫാൻസ്​ ​െപ്ലയർ: ലെവൻഡോവ്​സ്​കി, ​പുരുഷ ക്ലബ്​: ചെൽസി, വനിത ക്ലബ്​: ബാഴ്​സലോണ, ഇന്നോവേഷൻ അവാർഡ്​: സീരി എ, സ്​പോട്ടിങ്​ ഡയറക്​ടർ: സികി ബെഗിരിസ്​റ്റൈൻ, ഏജൻറ്​: ഫെഡറികോ പാസ്​റ്ററെല്ലോ.

Tags:    
News Summary - Dubai Globe Soccer Awards 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.